ബാലുശ്ശേരി നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകൃത മണ്ഡലമായി

ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, കോട്ടൂർ, അത്തോളി, കൂരാച്ചുണ്ട്, നടുവണ്ണൂർ, കായണ്ണ, ഉള്ള്യേരി പഞ്ചായത്തുകളിലായി 1239 വീടുകളിൽ വൈദ്യുതി എത്തിച്ചാണ് പദ്ധതി സാക്ഷാത്കരിച്ചത്. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 75 ലക്ഷം രൂപയും കെ.എസ്.ഇ.ബി ലിമിറ്റഡി​െൻറ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ചേമഞ്ചേരി: കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. പന്തലായനി േബ്ലാക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. പ്രമീള റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. െക. സത്യൻ, മേലടി േബ്ലാക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട്, തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് ഹനീഫ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, വി.വി. മോഹനൻ, പി.കെ. രാമകൃഷ്ണൻ, കെ. രവീന്ദ്രൻ, എം.പി. മൊയ്തീൻകോയ, സുനിൽ അയിലക്കണ്ടി, അവിണേരി ശങ്കരൻ, ടി.പി.എ. ഖാദർ എന്നിവർ സംസാരിച്ചു. െഡപ്യൂട്ടി ചീഫ് എൻജിനീയർ എസ്. രാജ്കുമാർ സ്വാഗതവും അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എം. കൃഷ്ണേന്ദു നന്ദിയും പറഞ്ഞു. photo cheman 2: കൊയിലാണ്ടി നിേയാജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം കെ. ദാസൻ എം.എൽ.എ നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു പടം: balu 40 ബാലുശ്ശേരി നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.