ദീർഘദൂര വണ്ടികൾ തിക്കോടിക്ക്‌ അന്യമാകുന്നു

നന്തിബസാർ: െറയിൽവേ ഭൂപടത്തിൽ പ്രധാന സ്‌റ്റേഷനായിരുന്ന തിക്കോടിക്ക് ദീർഘദൂര വണ്ടികൾ അന്യമാകുന്നു. ജില്ലയിലെ ആദ്യത്തെ സ്റ്റേഷനുകളിലൊന്നായ തിക്കോടിയിൽ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുന്നില്ലെന്നാണ് പരാതി. ആദ്യകാലത്ത് ഇവിടെ എട്ടുവണ്ടികൾക്ക് സ്റ്റോപ്പുണ്ടായിരുന്നു. വണ്ടികളുടെ സ്റ്റോപ് കുറഞ്ഞതോടെ സ്റ്റേഷനെ യാത്രക്കാർ ആശ്രയിക്കാതായി. മൂന്നു ട്രാക്കുകളുള്ളതുകൊണ്ട് ക്രോസിങ്ങുകൾ ഇവിടെയാണ് നടക്കുന്നത്. ഫുഡ് കോർപറേഷൻ ട്രാക്കുകൾ വേറെയുമുണ്ട്. 70 ഏക്കേറാളം സ്ഥലവും മറ്റ് ഭൗതിക സൗകര്യങ്ങളുമുള്ള ഇവിടെ സൂപ്രണ്ടും മൂന്ന് സ്റ്റേഷൻ മാസ്റ്റർമാരും ബുക്കിങ് ക്ലർക്കുമടക്കം 20ഒാളം പേർ ജോലിചെയ്യുന്നു. ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളിൽ താമസം കുറഞ്ഞതുകൊണ്ടു പരിസരമാകെ കാടുകയറി കിടക്കുന്നു. സാമൂഹികദ്രോഹികളുടെ താവളമായി മാറിയ ഇവിടെ മാലിന്യങ്ങളും നിറയുന്നു. ധാരാളം യാത്രക്കാരുള്ള ഈ സ്റ്റേഷനിൽ മംഗളൂരു^കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിനെങ്കിലും സ്റ്റോപ് അനുവദിച്ചാൽ മതിയായിരുന്നു എന്നതാണ് ഇപ്പോഴത്തെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.