എച്ച്​.ടു.ഒ മെഡിക്കൽ ക്യാമ്പ്​ ശ്രദ്ധേയമായി

കോഴിക്കോട്: യൗവനത്തെ സാമൂഹിക സേവനത്തിനുപയോഗപ്പെടുത്തുന്ന ഹെൽപിങ് ഹാൻഡ് ഒാർഗനൈസേഷൻ (എച്ച്.ടു.ഒ) പ്രവർത്തനങ്ങൾ വേറിട്ടതാകുന്നു. മലബാർ ഹോസ്പിറ്റലുമായി ചേർന്ന് കഴിഞ്ഞദിവസം നടത്തിയ മെഡിക്കൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി. ഭിന്നശേഷിയുള്ളവരുടെയും നിസ്സഹായരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനക്കുകീഴിലെ 'പ്രതീക്ഷ' പ്രോജക്ടി​െൻറ ഭാഗമായാണ് ശനിയാഴ്ച നടക്കാവ് കോളനിയിൽ പരിപാടി സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യസ്ഥിതി വിലയിരുത്തി. തുടർന്ന് കോളനിയിലെയും ആറ് അംഗൻവാടികളിലെയും കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണംചെയ്തു. വിദ്യാഭ്യാസപരമായി പിന്നാക്കംനിൽക്കുന്നവർക്ക് പഠനപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതികളും എച്ച്.ടു.ഒ നടത്തിവരുന്നുണ്ട്. ഹെൽപിങ് ഹാൻഡ് ഒാർഗനൈസേഷൻ ചീഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോളി ജോൺസൺ, എൻ. ഫുൈലജ്, എബി, നിധിൻ, ആഗ്നസ്, വഫ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി. caption camp ഹെൽപിങ് ഹാൻഡ് ഒാർഗനൈസേഷൻ (എച്ച്.ടു.ഒ) മലബാർ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പ് ജോളി ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.