ഉച്ചഭക്ഷണ ക്രമക്കേട്​: പറമ്പിൽകടവ്​ സ്​കൂൾ പ്രധാനാധ്യാപക​െൻറ സസ്​പെൻഷൻ നീട്ടി

പറമ്പിൽബസാർ: ഉച്ചഭക്ഷണ ക്രമക്കേടിൽ പറമ്പിൽകടവ് എം.എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.സി. ദേവാനന്ദൻ നായരെ ആറു മാസത്തേക്കുകൂടി സസ്പെൻഡ് ചെയ്തു. ഡി.ഡി.ഇയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം എ.ഇ.ഒ ഗീതയാണ് സസ്പെൻഷൻ ഉത്തരവ് മാനേജർക്ക് കൈമാറിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ 15 ദിവസത്തെ എ.ഇ.ഒ നൽകിയ സസ്പെൻഷൻ കാലാവധി 27ാം തീയതി കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണ ക്രമക്കേട് സംബന്ധിച്ച് പ്രധാനാധ്യാപകനായ ദേവാനന്ദൻ നായർക്കെതിരെ രക്ഷിതാവ് നൗഷാദ് ജില്ല കലക്ടർക്കും എ.ഇ.ഒക്കും പരാതി നൽകിയിരുന്നു. സ്കൂളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ എന്നിവ സംബന്ധിച്ചും പരാതിയിൽ ഉന്നയിച്ചിരുന്നു. 2016 ഡിസംബറിൽ വിതരണം ചെയ്ത പാലി​െൻറ അളവിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. രേഖകൾ പരിശോധിച്ചതിൽ പ്രധാനാധ്യാപകൻ ഹാജരാക്കിയ മാസാന്ത്യ റിപ്പോർട്ടിൽ 120 ലിറ്റർ വീതം ഏഴു ദിവസം പാൽ വിതരണം നടത്തിയതി​െൻറ ചെലവിനത്തിൽ 30,240 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 100 ലിറ്റർ വീതം നാലു ദിവസം പാൽ വിതരണം ചെയ്തതായാണ് മിൽക് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ഡിസംബറിൽ രണ്ടു ദിവസം മാത്രമേ പാൽ വിതരണം നടന്നിട്ടുള്ളൂ എന്ന് പി.ടി.എ അംഗങ്ങൾ ഹിയറിങ്ങിൽ എ.ഇ.ഒയെ അറിയിക്കുകയായിരുന്നു. പായസത്തിനും എൻ.എസ്.എസ് ക്യാമ്പിലുള്ള കുട്ടികൾക്ക് ഭക്ഷണത്തിനും നൽകിയെന്നതായിരുന്നു പ്രധാനാധ്യാപക​െൻറ വിശദീകരണമെന്ന് എ.ഇ.ഒ നൽകിയ റിേപ്പാർട്ടിൽ പറയുന്നു. കുട്ടികൾക്ക് ഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന ഫണ്ട് നിബന്ധനകൾക്ക് വിധേയമായി ചെലവഴിക്കേണ്ടതാണെന്നും ക്രമക്കേട് ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ പാൽ ഇനത്തിൽ സർക്കാറിന് 15,840 രൂപ നഷ്ടമാകുമായിരുന്നുവെന്നും എ.ഇ.ഒയുെട റിേപ്പാർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2016^17 അധ്യയനവർഷത്തിൽ യൂനിഫോം വാങ്ങിയത് പി.ടി.എയുമായി ചർച്ചചെയ്യാതെയായിരുന്നുവെന്നും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും എ.ഇ.ഒ മാനേജർക്കയച്ച നടപടി ശിപാർശയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ക്രമക്കേട് ഗുരുതരമാണെന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഡി.ഡി.ഇ നടപടിക്ക് ശിപാർശ ചെയ്തത്. റഷീദ ടീച്ചർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.