മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് പൗരാവലിയുടെ സ്വീകരണം

കോഴിക്കോട്: ബുധനാഴ്ച മെഡിക്കൽ കോളജി​െൻറ പടിയിറങ്ങുന്ന പ്രിൻസിപ്പൽ ഡോ. വി.പി ശശിധരന് കോഴിക്കോട്ടെ പൗരാവലി സ്വീകരണം ഒരുക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങി​െൻറ ഉദ്ഘാടനവും പ്രിൻസിപ്പലിനുള്ള ഉപഹാര സമർപ്പണവും നിർവഹിച്ചു. സ്വന്തം നാട്ടിലായായും മെഡിക്കൽ കോളജിെല പ്രവർത്തനരംഗത്തായാലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഡോ. വി.പി. ശശിധരന് സാധിച്ചുവെന്ന് മേയർ പറഞ്ഞു. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ സറീന വിജയൻ, സി.പി. ഹമീദ്, ടി.പി. ജയചന്ദ്രൻ, പി.വി. ഗംഗാധരൻ, എ.ടി. അബ്ദുല്ലക്കോയ, സി.പി. മുസാഫർ അഹമ്മദ്, പി.ടി. ആസാദ്, സുനിൽ സിങ്, അബ്ദുറഹ്മാൻ എക്കാടൻ, യു. കലാനാഥൻ, ബാലഗംഗാധരൻ എന്നിവർ സംസാരിച്ചു. ഡോ. വി.പി. ശശിധരൻ മറുപടി പ്രസംഗം നടത്തി. കെ.ടി. ഗോപാലകൃഷ്ണൻ സ്വാഗതവും ഫൈസൽ മാങ്കാവ് നന്ദിയും പറഞ്ഞു. photo ab3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.