കോഴിക്കോട്: രാജ്യത്ത് ബ്രാഹ്മണ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കന്നുകാലി നിരോധനമടക്കമുള്ള കാര്യങ്ങൾ ഇതിലേക്കുള്ള ചുവടുവെപ്പാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഹിന്ദുക്കളിൽ ഭൂരിഭാഗവും മാംസാഹാരം കഴിക്കുന്നവരാണ്. സസ്യാഹാരം ബ്രാഹ്മണ വിഭാഗത്തിെൻറ ഭക്ഷണരീതിയാണ്. രാജ്യത്ത് ഒരു സംസ്കാരം, ഒരേ ഭക്ഷണരീതിയെന്ന ആർ.എസ്.എസ് ഒളിയജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണ്ട് ലഘൂകരിക്കാൻ പാടില്ലെന്നും രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മാറ്റിനിർത്തി പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുസർക്കാർ ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും കോടിയേരി പറഞ്ഞു. രാജ്യത്ത് മാംസത്തോടൊപ്പം കടുത്ത പാൽ ക്ഷാമവും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ വിദേശ കുത്തകകളുടെ പാൽ ഇറക്കുമതി ചെയ്യാനാണ് നീക്കം. ജനങ്ങളെ കൊള്ളയടിച്ച് കോർപറേറ്റ്വത്കരണം നടപ്പാക്കുകയാണ് സർക്കാർ. പൊതുമേഖല ബാങ്കുകളെ റിലയൻസ് പോലുള്ള കുത്തകകൾക്ക് തീറെഴുതി ജനജീവിതം ദുസ്സഹമാക്കുന്നു. റിലയൻസ് കമ്പനിയുടെ ലാഭത്തിെൻറ ഒരുവിഹിതം ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ളതാണ്. അതുകൊണ്ടാണ് എ.ടി.എം കൊള്ളയടക്കമുള്ള വിഷയങ്ങളിൽ മോദി സർക്കാർ കണ്ണടക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ പാർട്ടി വളർത്തുകയും അടുത്ത തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലൂടെ അധികാരത്തിലെത്തി ഭരണഘടന പൊളിച്ചെഴുതുകയുമാണ് ലക്ഷ്യം. കശാപ്പ് നിരോധിച്ചതിലൂടെ യു.പിയിൽ മാത്രം 25 ലക്ഷം പേരാണ് തൊഴിൽ രഹിതരായത്. കന്നുകാലി നിരോധനത്തിലൂടെ രാജ്യത്ത് കോടിക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. മത്സ്യം വിഷ്ണുവിെൻറ അവതാരമാണെന്ന് പറഞ്ഞ് യോഗി ആദിത്യനാഥിെൻറ ജില്ലയിൽ മത്സ്യത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരിയിൽ മത്സ്യ മാർക്കറ്റിനെതിരായ ആർ.എസ്.എസ് സമരം ഇതോട് ചേർത്തുവായിക്കണം. വൈവിധ്യം ഇല്ലാതാക്കി രാജ്യത്ത് വർഗീയ കലാപം അഴിച്ചുവിട്ട് മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണം കൊണ്ടുവരാനാണ് സംഘ്പരിവാറിെൻറ നീക്കമെന്നും കോടിയേരി പറഞ്ഞു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ സുവനീർ പ്രകാശനം നിർവഹിച്ചു. പി. മുകുന്ദൻ ഫോേട്ടാ അനാച്ഛാദനം ചെയ്തു. പി.എസ്. മധുസൂദനൻ പതാക ഉയർത്തി. എം. ബാലകൃഷ്ണൻ സ്വാഗതവും ഇ. വിനോദ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.