ഉമ്പിച്ചി ഹാജി പൂർവവിദ്യാർഥി സംഗമം: ലോഗോ പ്രകാശനം ചെയ്തു

ചാലിയം: മലബാറിലെ ആദ്യകാല സെക്കൻഡറി വിദ്യാലയങ്ങളിലൊന്നായ ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഗമത്തി​െൻറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. കൊട്ടലത്ത് അവന്യൂ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡൻറ് അണ്ടിപ്പറ്റ് ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ മുഖ്യാതിഥിയായിരുന്നു. ഫണ്ട് ശേഖരണ ഉദ്ഘാടനം ആപ്കോ ഗ്രൂപ് എം.ഡി എ.പി. അബ്ദുൽ കരീം ഹാജി നിർവഹിച്ചു. പി.ബി.ഐ. മുഹമ്മദ് അഷ്റഫ്, വാർഡ് അംഗം എം. ഷഹർബാൻ, സ്കൂൾ മാനേജർ കെ. മുഹമ്മദ് അബ്ദുറഹ്മാൻ ഹാജി, ഡോ. എ. മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൽ എം.വി. സെയ്ത് ഹിസാമുദ്ദീൻ, പ്രധാനാധ്യാപിക ഒ. ജയശ്രീ, പി.വി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 13നാണ് 'ഒത്തുകൂടാം ഓർമകളുമായി' എന്ന സന്ദേശത്തിൽ നടക്കുന്ന മഹാസംഗമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.