പൂർവ വിദ്യാർഥി സംഗമം

ബേപ്പൂർ: ആദ്യകാലത്ത് എലന്തക്കാട് മാപ്പിള സ്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്ന ബേപ്പൂർ സൗത്ത് ജി.എൽ.പി സ്കൂളിൽ നടന്നു. കൗൺസിലർ ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന കമ്മിറ്റി മെംബർമാരായ ഭരതൻ പള്ളിപ്പുറത്ത്, കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കൺവീനറായി കെ. സുജിത്ത്, ജോയൻറ് കൺവീനർമാരായി ആഷിക്, ജിഷാദ് എന്നിവരെ തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി. തങ്കമണി സ്വാഗതവും പി.ടി.എ പ്രസിഡൻറ് മുഹമ്മദ് റസൽ നന്ദിയും പറഞ്ഞു. പുസ്തക വിതരണം ബേപ്പൂർ: ബേപ്പൂരിലെ സാമൂഹിക സാംസ്കാരിക സംഘടനയായ 'സോഷ്യൽ മൂവ്മ​െൻറ് ബേപ്പൂർ' നിർദന വിദ്യാർഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുഖ്യ രക്ഷാധികാരി എം.കെ. ഹംസക്കോയ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. എം. സിദ്ദീഖ്, കെ. ബ്രിഗേഷ്, പി.പി.എ. സലാം, ഹബീബ് ഷാ, ശിഹാബ് മുസ്ലിയാരകത്ത്, നൗഷാദ് മേത്തലത്ത്, ഫൈസൽ കൊല്ലറക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.