കോഴിക്കോട്: രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും (ആർ.എം.എസ്.എ) കേരള സ്റ്റേറ്റ് ബുക്ക്മാർക്കും ചേർന്ന് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വായനോത്സവം സഹവാസ ക്യാമ്പ് വെള്ളിമാടുകുന്ന് പി.എം.ഒ.സി ഹാളിൽ സമാപിച്ചു. പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ. സുരേഷ്കുമാർ, ആർ.എം.എസ്.എ അസിസ്റ്റൻറ് പ്രോജക്ട് ഒാഫിസർ എൻ. ഫൽഗുണൻ, കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് മാനേജർ കെ.പി. ജഗനാഥൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.പി. ആഷിക് എന്നിവർ സംസാരിച്ചു. വായനസംസ്കാരം നല്ല മലയാളം എന്ന വിഷയത്തിൽ ഭാഷ വ്യാകരണ വിദഗ്ധൻ ജനാർദനൻ വള്ളിക്കുന്നും പരിസ്ഥിതിയും സ്ഥലവും എന്ന വിഷയത്തിൽ സോയിൽ കൺസർവേഷൻ ഡിപ്പാർട്മെൻറിലെ ബാബുദാസും ക്ലാസ് എടുത്തു. കവിയരങ്ങിന് കവയിത്രി സുനന്ദ നമ്പ്യാർ, സുധി എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് അംഗങ്ങളായ കുട്ടികൾക്ക് റഹ്മാനിയ എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ കെ.പി. ആഷിഖ് സമ്മാനങ്ങൾ വിതരണം ചെയ്തു. photo ct3: രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും കേരള സ്റ്റേറ്റ് ബുക്ക്മാർക്കും സംയുക്തമായി മൂന്നു ദിവസം സംഘടിപ്പിച്ച വായനോത്സവം സഹവാസ ക്യാമ്പ് സമാപനം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യുന്നു. കെ. സുരേഷ്കുമാർ, സുധി, കെ.പി. ആഷിക്, കെ.പി. ജഗനാഥൻ, എൻ. ഫൽഗുണൻ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.