ബേപ്പൂർ നിയോജകമണ്ഡലം സമ്പൂർണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിച്ചു

ഫറോക്ക്: ബേപ്പൂർ നിയോജകമണ്ഡലം ഇനി സമ്പൂർണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപനം നടത്തി. വി.കെ.സി. മമ്മദ് കോയ എം.എൽ.എയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപയും കെ.എസ്.ഇ.ബിയുടെ ഫണ്ടുമുപയോഗിച്ചാണ് മണ്ഡലത്തിൽ സമയബന്ധിതമായി വൈദ്യുതീകരണം നടത്തിയത്. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ഫറോക്ക് നഗരസഭ ഉപാധ്യക്ഷൻ വി. മുഹമ്മദ് ഹസൻ, ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, കെ.എസ്.ഇ.ബി െഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.ബി. സ്വാമിനാഥൻ, ഫറോക്ക് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ലേഖാറാണി, വിവിധ കക്ഷി പ്രതിനിധികളായ ഷാഫി ചാലിയം, ബഷീർ കുണ്ടായിത്തോട്, എം. ചായിച്ചുട്ടി, സലീം വേങ്ങാട്ട്, സലാം കടുവാനത്ത്, സുരേന്ദ്രൻ, എൻ. പ്രശാന്ത് കുമാർ, പി. ബൈജു, ബാലകൃഷ്ണൻ പൊറ്റത്തിൽ, പി. ഗംഗാധരൻ, മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.