കോഴിക്കോട്: കേരള കൈത്തൊഴിലാളി വിദഗ്ധതൊഴിലാളി ക്ഷേമപദ്ധതിയുടെ പേര് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ് എന്ന് ചെയ്ത് സർക്കാർ ഉത്തരവായി. കോഴിക്കോട്, വയനാട് ജില്ലകൾ പരിധിയിൽപ്പെടുന്ന ബോർഡിെൻറ ജില്ല കാര്യാലയം കോഴിക്കോട് സിവിൽസ്റ്റേഷന് എതിർവശത്തുള്ള കെ.എം.ഒ ബിൽഡിങ്ങിെൻറ ഒന്നാം നിലയിൽ പ്രവർത്തനമാരംഭിച്ചു. ഫോൺ: 0495-^2378480. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് തൊഴിൽപരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ബന്ധപ്പെട്ട സംഘടനപ്രതിനിധികൾക്ക് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുമ്പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. വാർഷിക പദ്ധതികൾക്ക് അംഗീകാരം കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മാവൂർ ഗ്രാമപഞ്ചായത്ത്, മേപ്പയൂർ ഗ്രാമപഞ്ചായത്ത്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-^18 വാർഷികപദ്ധതികൾക്ക് ജില്ല ആസൂത്രണസമിതി യോഗം അംഗീകാരം നൽകി. അധ്യാപകരുടെ പാനൽ തയാറാക്കുന്നു കോഴിക്കോട്: ഗവ. പ്രീ എക്സാമിനേഷൻ െട്രയിനിങ് സെൻററിൽ പി.എസ്.സി പരിശീലനം, എൻട്രൻസ് പരിശീലനം എന്നിവക്ക് വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അധ്യാപകരുടെ പാനൽ തയാറാക്കുന്നു. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഫോൺ നമ്പർ എന്നിവ സഹിതമുള്ള ബയോഡാറ്റകൾ ജൂൺ അഞ്ചിനകം പ്രിൻസിപ്പൽ, പ്രീ എക്സാമിനേഷൻ െട്രയിനിങ് സെൻറർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട് - 5 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2381624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.