വില്ലേജ് ഓഫിസ് ധർണ

കൊടുവള്ളി: മടവൂർ വില്ലേജ് ഓഫിസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.കെ. സുലൈമാൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻറ് ആരാമം കോയ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് പി.ആർ. മഹേഷ്, മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശംസിയ മലയിൽ, മടവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.കെ. ഗിരീഷ് കുമാർ, ജവഹർ ബാലവേദി സ്റ്റേറ്റ് കോഒാഡിനേറ്റർ സിജി കൊട്ടാരത്തിൽ, പങ്കജാക്ഷൻ, ടി.കെ. പുരുഷോത്തമൻ, ടി.കെ. പ്രവീൺ കുമാർ, കെ. രാജൻ മടവൂർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.കെ. സുബൈർ സ്വാഗതവും പി.പി. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.