mpgrf2 കരിപ്പൂരിൽ സ്വർണം പിടികൂടി (A) (A) mpgrf2 കരിപ്പൂരിൽ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 6.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 232 ഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് വടകര കല്ലാച്ചി അമ്പലപറമ്പത്ത് അബ്ദുൽ മുനീറിൽ (40) നിന്നാണ് സ്വർണം കണ്ടെത്തിയത്. ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗേജിനകത്ത് വാച്ചിെൻറയും ഹെയർ ബ്രഷിെൻറയും അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.