പൊടിശല്യം: വ്യാപാരികൾ പ്രതിഷേധമാർച്ച്​ നടത്തി

കക്കോടി: കക്കോടി ബസാറിലെയും സമീപപ്രദേശത്തെയും പൊടിശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഒ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ജപ്പാൻ കുടിവെള്ളപദ്ധതിക്ക് പൈപ്പിടാൻ കുഴികൾ എടുത്തതുമൂലം ബസാർ, കൂടത്തുംപൊയിൽ, ചെലപ്രം ഭാഗങ്ങളിൽ ആഴ്ചകളായി പൊടിശല്യം രൂക്ഷമാണ്. പല കടകളും അടച്ചിേടണ്ട അവസ്ഥയായിരുന്നു. പരിഹരിച്ചിെല്ലങ്കിൽ കടകൾ അനിശ്ചിതമായി അടച്ചിടുമെന്ന് വ്യാപാരികൾ ദിവസങ്ങൾക്കുമുേമ്പ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് സൂചന നൽകിയതി​െൻറ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ ഇടപെട്ട് കടയടപ്പ് സമരം പിൻവലിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി അധികൃതരുമായും കരാറുകാരുമായും ചർച്ച നടത്തുകയും പ്രശ്നത്തിന് പരിഹാരം ഉടൻ കണ്ടെത്തുമെന്നും അറിയിച്ചതിനെ തുടർന്ന് കടയടപ്പ് സമരത്തിൽനിന്ന് പിന്തിരിയുകയും പ്രതിഷേധപ്രകടനത്തിലൊതുക്കുകയുമായിരുന്നു. യൂനിറ്റ് ജനറൽ സെക്രട്ടറി ഒ.കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ.പി. രൂപേഷ്, കെ. ഉണ്ണീരി എന്നിവർ സംസാരിച്ചു. kakkodi: പൊടിശല്യം രൂക്ഷമായതിനെതുടർന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഒ. രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.