കോഴിക്കോട്: മാനാഞ്ചിറ-^വെള്ളിമാട്കുന്ന് റോഡ് നവീകരണത്തിന് കൂടുതൽ ഭൂമി എറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 50 കോടി രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങി. ബാക്കി തുക വിവിധ ഘട്ടമായി സർക്കാർ അനുവദിക്കുമെന്നും നവംബറോടെ മുഴുവൻ തുകയും ലഭിക്കുമെന്ന് കരുതുന്നതായും എ. പ്രദീപ്കുമാർ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിെൻറ 714-ാം നമ്പർ ഉത്തരവ് പ്രകാരം റോഡ് വികസനത്തിന് 50 കോടി രൂപ സർക്കാർ അനുവദിച്ചതിനാൽ ശനിയാഴ്ച നടക്കുന്ന റോഡ് ഉപരോധസമരം മാറ്റിവെക്കണമെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ വെള്ളിയാഴ്ച വൈകീട്ട് നടന്ന ആക്ഷൻ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാരണത്താൽ ശനിയാഴ്ച മാനാഞ്ചിറയിൽ നടത്താനിരുന്ന ഉപരോധ സമരം മാറ്റിവെക്കുവാൻ തീരുമാനിച്ചു. പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന, ജന. സെക്രട്ടറി എം.പി. വാസുദേവൻ, സമരസഹായ സമിതി പ്രസിഡൻറ് തായാട്ട് ബാലൻ, അഡ്വ. സി.ജെ. റോബിൻ, കെ.വി. സുനിൽ കുമാർ, കെ.പി. വിജയകുമാർ, പ്രദീപ് മാമ്പറ്റ, പി.എം.എ നാസർ, എ.കെ. ശ്രീജൻ, പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. എം.എൽ.എയും എം.പിയും വിട്ടുനില്‍ക്കണം കോഴിക്കോട്: മാനാഞ്ചിറ-^വെള്ളിമാട്കുന്ന് റോഡ് വികസനത്തിെൻറ പേരില്‍ നടത്തുന്ന സമരത്തില്‍നിന്ന് എം.എൽ.എയും എം.പിയും വിട്ടുനില്‍ക്കണമെന്ന് റോഡ് വികസന പീഡിത കൂട്ടായ്മ ആവശ്യപ്പെട്ടു. നിയമസഭയില്‍ റോഡിനായി ശബ്മുയര്‍ത്താത്തവര്‍ ഇപ്പോള്‍ സമരം നടത്തുന്നത് അംഗീകരിക്കാവുന്നതല്ല. പൊതുജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന നടപടികളിൽനിന്ന് പിന്മാറണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കണ്‍വീനര്‍ ഹനീഷ് പതിയേരി, പ്രവീണ്‍ ജെറാള്‍ഡ്, പ്രസാദ്, സഹദേവന്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.