തലക്കുളത്തൂർ: പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കൊപ്പം ഒരു ദിനം പരിപാടി സംഘടിപ്പിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്ത് രണ്ടരവർഷമായി സേവനമനുഷ്ഠിക്കുന്ന സംഘടനയാണ് . സുമനസ്സുകളുടെ സഹായംകൊണ്ട് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഇൗ കാലയളവിൽ സ്പർശത്തിന് കഴിഞ്ഞു. േരാഗികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസവും സന്തോഷവും ലക്ഷ്യമിട്ടുള്ള ചടങ്ങിൽ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവായ ഡോ. ശ്രീകുമാറിനെ (ചീഫ് മെഡിക്കൽ ഒാഫിസർ, ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസൻറ് കെയർ സെൻറർ, പുറക്കാട്ടിരി) ആദരിച്ചു. തലക്കുളത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽനിന്ന് ഇൗ വർഷം വിരമിക്കുന്ന മെഡിക്കൽ ഒാഫിസർ ഡോ. ഹമീദിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഡോ. കെ. സുരേഷ് കുമാർ (ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാലിയേറ്റിവ് മെഡിസിൻ) ഉദ്ഘാടനം ചെയ്തു. കെ. ജമീല (പ്രസിഡൻറ്, ) അധ്യക്ഷത വഹിച്ചു. സി. പ്രകാശൻ മാസ്റ്റർ (പ്രസിഡൻറ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്) മുഖ്യാതിഥിയായിരുന്നു. ഡോ. അജയ്കുമാർ (എച്ച്.ഒ.ഡി റേഡിയോതെറപ്പി ഡിപ്പാർട്മെൻറ്, കോഴിക്കോട് മെഡിക്കൽ കോളജ്) പ്രഭാഷണവും എം.കെ. സന്തോഷ്കുമാർ (വൈസ് പ്രസിഡൻറ്, ) സ്വാഗതവും വൈ.എം. പ്രമോദ്കുമാർ നന്ദിയും പറഞ്ഞു. മുട്ടക്കോഴി വിതരണം കോഴിക്കോട്: രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽെപട്ട മുട്ടക്കോഴികളെ 100 രൂപ നിരക്കിൽ കൊയിലാണ്ടി മൃഗാശുപത്രിയിൽ 29ന് രാവിലെ എട്ടുമുതൽ വിതരണം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.