ജില്ല 'സി' ഡിവിഷന്‍ ഫുട്ബാൾ: സാമൂതിരിക്കും ലിബറലിനും സോയൂസിനും ജയം

കോഴിക്കോട്: ജില്ല 'സി' ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ സാമൂതിരി ഹയർ സെക്കന്‍ഡറി സ്‌കൂള്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് എം.സി.സി ഹയർ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ലിബറല്‍ സ്‌പോര്‍ട്‌സ് ക്ലബ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജില്ല പൊലീസിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ സോയൂസ് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്‍ഡിപെന്‍ഡന്‍സ് ബഡ്‌സിനെ പരാജയപ്പെടുത്തി. ജില്ല 'ഡി' ഡിവിഷന്‍ ലീഗില്‍ അത്താണിക്കല്‍ ബ്രദേഴ്‌സ് കെ.എസ്.ഇ.ബി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തില്‍ എക്‌സലൻറ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രസൻറ് എഫ്.എയെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ യുവഭാവനയും നല്ലളം എഫ്.എയും രണ്ടു വീതം ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.