കക്കോടി: കോഴിക്കോട്^ബാലുശ്ശേരി റൂട്ടിലെ ബസുകളുടെ അതിവേഗവും റോഡ് തകർച്ചയും യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയാകുന്നു. കുടിവെള്ള പൈപ്പിടലിനായി വേങ്ങേരി മുതൽ തടമ്പാട്ടുതാഴം വരെയും കരിക്കാംകുളം, കാരപ്പറമ്പ് ഭാഗത്തും റോഡ് വെട്ടിപ്പൊളിച്ചതിനാൽ യാത്ര കൂടുതൽ കഠിനമായി. കരിക്കാംകുളത്ത് റോഡിെൻറ മധ്യഭാഗത്തുകൂടിയാണ് പൈപ്പിടലിനായി കുഴിയെടുത്തത്. ഇതുകാരണം വാഹനങ്ങൾക്ക് വശം കൊടുക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. കക്കോടി പഞ്ചായത്ത് ഓഫിസിനു സമീപം മുതൽ കക്കോടി മുക്ക് വരെയുള്ള ഭാഗവും ജപ്പാൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് ശോച്യാവസ്ഥയിലാണ്. ഈ ഭാഗങ്ങളിലെല്ലാം പൊടിശല്യവും രൂക്ഷമാണ്. വേങ്ങേരിയിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനം നിലച്ചതും അപകടസാധ്യത കൂട്ടുന്നു. ട്രാഫിക് വിഭാഗവും പൊലീസും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർക്ക് പരാതിയുണ്ട്. ബസ് അസോസിയേഷൻ സൊസൈറ്റി രൂപവത്കരിച്ച് ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നരിക്കുനി റൂട്ടിലും പട്ടർപാലം റൂട്ടിലും ബസുകൾ ബാലുശ്ശേരി റോഡിലൂടെ സർവിസ് നടത്തുന്നുണ്ട്. ഇതിനാൽ സമയക്രമം പാലിക്കുകയെന്നത് ബസ് ജീവനക്കാർക്കും പ്രയാസമുള്ള കാര്യമാണ്. റോഡിെൻറ മധ്യഭാഗത്തുകൂടിയുള്ള വരകൾ ഇല്ലാതായത് വാഹനങ്ങൾ പെട്ടെന്ന് തെറ്റായ ദിശയിലേക്ക് കയറിപ്പോകുന്നതിന് കാരണമാകുന്നു. തണ്ണീർപന്തൽ മുതൽ കക്കോടിമുക്ക് വരെയുള്ള വളവുകൾ നിരന്തരം അപകടമേഖലയാണ്. കക്കോടി സർവിസ് സ്റ്റേഷന് സമീപത്തെ വളവിൽ എതിർദിശയിലുള്ള വാഹനങ്ങൾ കാണാനായി സ്ഥാപിച്ച കണ്ണാടി ഉപയോഗശൂന്യവുമായി. റോഡിെൻറ വശങ്ങളിലെ സിഗ്നൽ ബോർഡുകൾ പൊടിപിടിച്ചും ചിലത് പൊട്ടി നശിച്ചവയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.