കന്നുകാലി അറവ്​ നിരോധനം; അടുക്കളയില്‍ മണം പിടിക്കുന്നതല്ല സര്‍ക്കാറി​െൻറ ജോലി ^എം.കെ. മുനീര്‍

കോഴിക്കോട്: കന്നുകാലികളെ അറവിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തി​െൻറ ഫെഡറല്‍ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ ഡോ. എം.കെ. മുനീര്‍ എം.എൽ.എ. പൗരന് ഭക്ഷണം ഉറപ്പുവരുത്തുന്നതിന് പകരം, അടുക്കളയില്‍ മണംപിടിച്ചു നടക്കുന്ന ഒരു സര്‍ക്കാര്‍ രാജ്യത്തിന് അപമാനകരമാണ്. എന്തു കഴിക്കണം, എന്തു കഴിക്കരുത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരനുണ്ട്. ഭരണകൂടം അത് അടിച്ചേല്‍പിക്കരുത്. ഇത്തരം ഫാഷിസ്റ്റ് നടപടികളെ ജനകീയമായും രാഷ്ട്രീയമായും നിയമപരമായും മുസ്ലിം ലീഗ് നേരിടും- ^അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.