മാവൂർ ജി.എം.യു.പിയിൽ പുതിയ കെട്ടിടസമുച്ചയം: സ്​ഥലമൊരുക്കിത്തുടങ്ങി

മാവൂർ: ജി.എം.യു.പി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതി​െൻറ ഭാഗമായി പുതിയ കെട്ടിടസമുച്ചയം പണിയുന്നതിനുള്ള സ്ഥലമൊരുക്കിത്തുടങ്ങി. കാലപ്പഴക്കം ചെന്ന ക്ലാസ്മുറി കെട്ടിടം പൊളിച്ചാണ് സ്ഥലമൊരുക്കുന്നത്. കെട്ടിടസമുച്ചയങ്ങളും മറ്റ് സൗകര്യങ്ങളുമൊരുക്കുന്നതിന് നാലുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സർക്കാറിന് സമർപ്പിച്ചിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എം.എൽ.എ, എം.പി, എസ്.എസ്.എ, പൂർവ വിദ്യാർഥി^അധ്യാപകർ, പി.ടി.എ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതി​െൻറ ആദ്യഘട്ടമായി എം.എൽ.എ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് ആറ് ക്ലാസ് മുറികളുള്ള െകട്ടിടം നിർമിച്ചിരുന്നു. പി.ടി.എ ഫണ്ടുപയോഗിച്ച് ക്ലാസ് മുറികൾ ടൈൽ പാകുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എം.കെ. രാഘവൻ എം.പിയുടെ 10 ലക്ഷം ഫണ്ടുപയോഗിച്ച് ടോയ്ലറ്റ് സമുച്ചയം നിർമിക്കുന്നുണ്ട്. ഇതി​െൻറ അടുത്ത ഘട്ടമായാണ് 36 ക്ലാസ് മുറികളോടുകൂടിയ പുതിയ കെട്ടിടസമുച്ചയം പണിയുന്നത്. പഴയ മൂന്ന് കെട്ടിടങ്ങളിൽ കിഴക്കേ അറ്റത്തുള്ള കെട്ടിടമാണ് ഇപ്പോൾ പൊളിക്കുന്നത്. ഇൗ കെട്ടിടത്തിൽ പ്രവർത്തിച്ച ക്ലാസുകൾ എ.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റും. ഇവിടെ കെട്ടിടം പൂർത്തിയാകുന്ന മുറക്കായിരിക്കും മറ്റ് രണ്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കുക. സ്കൂളി​െൻറ മുഖച്ഛായ പൂർണമായി മാറുന്ന വിധമാണ് പുതിയ കാമ്പസ് ഒരുങ്ങുന്നത്. പൊതുവിദ്യാലയ യജ്ഞത്തി​െൻറ ഭാഗമായി ഒരു കോടിയുടെ ഫണ്ട് ആദ്യഘട്ടത്തിൽ കെട്ടിട നിർമാണത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് വർഷത്തിനകം മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിശാലമായ ഒാഡിറ്റോറിയം, ഭക്ഷണഹാൾ, ഗ്രൗണ്ട്, കിഡ്സ് പാർക്ക് തുടങ്ങിയവ ഉൾക്കൊള്ളുന്ന കാമ്പസായിരിക്കും സ്കൂളിൽ ഒരുങ്ങുക. മുസ്ലിം ലീഗ് പ്രതിഭസംഗമം മാവൂർ: മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഭസംഗമം നടത്തി. പഞ്ചായത്ത് പരിധിയിൽപെട്ട 50ഓളം എസ്.എസ്.എൽ.സി, പ്ലസ് ടു, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ടി.പി. ചെറൂപ്പ മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി. ഉമ്മർ പ്രതിഭകളെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് , എ.ടി. ബഷീർ, മാങ്ങാട്ട് അബ്ദുറസാഖ്, എൻ.പി. അഹമ്മദ്, കെ. അലി ഹസൻ , ഒ.എം. നൗഷാദ്, യു.എ. ഗഫൂർ, എ.കെ. മുഹമ്മദലി, എം. ഇസ്മായീൽ മാസ്റ്റർ, മുർഷിദ് പാറമ്മൽ, വി.കെ. ഷരീഫ, ഡോ. എം. ജസീം എന്നിവർ സംസാരിച്ചു. വി.കെ. റസാഖ് സ്വാഗതവും എം.പി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.