എൻ.ആർ.ഐ റിട്ടേണീസ് പുനരധിവാസ മീറ്റ് കൊടിയത്തൂർ: ഗ്ലോബൽ പ്രവാസിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി മേയ് 29ന് രാവിലെ 10ന് കോഴിക്കോട് മലബാർ പാലസിൽ എൻ.ആർ.ഐ റിട്ടേണീസ് പുനരധിവാസ മീറ്റ് സംഘടിപ്പിക്കുന്നു. റിസർവ് ബാങ്ക്, നോർക ഉദ്യോഗസ്ഥർ, മറ്റ് ബാങ്ക്^വ്യവസായ മാനേജർമാർ പങ്കെടുക്കുന്നു. കേരളത്തിൽ റിസർവ് ബാങ്ക് നടത്തുന്ന ആദ്യ പ്രവാസി മീറ്റാണിത്. വിവരങ്ങൾക്ക് ^8281140645. മഴക്കാലപൂർവ ശുചീകരണ ആലോചന യോഗം കൊടിയത്തൂർ: മഴക്കാലപൂർവ ശുചീകരണം ആസൂത്രണം ചെയ്യുന്നതിനായി ജന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി^കുടുംബശ്രീ പ്രവർത്തകർ, കച്ചവടക്കാർ എന്നിവരുടെ യോഗം കൊടിയത്തൂർ ഹെൽത്ത് സെൻറർ ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഡോ. സുഗത കുമാരി, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. മേയ് 31നു ശുചിത്വ ഹർത്താൽ ആചരിക്കാനും അങ്ങാടികളും സർക്കാർ സ്ഥാപനങ്ങളും വൃത്തിയാക്കാനും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനമായി. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സ്വാഗതവും സുഹ്റ നന്ദിയും പറഞ്ഞു. kdr12: കൊടിയത്തൂർ ഹെൽത്ത് സെൻറർ ഹാളിൽ നടന്ന മഴക്കാലപൂർവ ശുചീകരണ ആലോചന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.