കന്നുകാലി വിൽപന നിരോധനം: തീരുമാനം പിൻവലിക്കണം ^എസ്​.ടി.യു

കോഴിക്കോട്: മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം^2017 എന്ന പേരിൽ കേന്ദ്ര സർക്കാറിന് വേണ്ടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന വിജ്ഞാപനം ഭരണഘടനാ ലംഘനവും ജനേദ്രാഹപരവും തൊഴിലാളി വിരുദ്ധവുമാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജന. സെക്രട്ടറി എം. റഹ്മത്തുല്ല, മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) നേതാക്കളായ ബി. മൊയ്തീൻ കുട്ടി എന്ന കുഞ്ഞുട്ടി, കെ.എൽ. അഷ്റഫ് എന്നിവർ പറഞ്ഞു. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാവുന്നതിന് പുറമെ പാവപ്പെട്ടവരുടെ ഏറ്റവും പ്രധാന ഭക്ഷണം കൂടിയാണ് മാംസം. വിജ്ഞാപനം സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.