കന്നുകാലി നയം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപഹാസ്യം ^യൂത്ത്‌ ലീഗ്‌

കോഴിക്കോട്‌: കന്നുകാലി വില്‍പനയും കശാപ്പുമായി ബന്ധപ്പെട്ട്‌ വന്ന കേന്ദ്രസർക്കാറി​െൻറ വിജ്ഞാപനം അപഹാസ്യമാണെന്ന് മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡൻറ് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍. മാംസവ്യവസായ വിപണനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകളെ ഇത് ബാധിക്കും. ഒരു ലക്ഷം കോടി രൂപയുടെ വിനിമയമാണ് ഇൗ മേഖലയിൽ നടക്കുന്നത്. തുകല്‍വ്യവസായമേഖലവഴിയും ലഭ്യമായിരുന്ന കോടിക്കണക്കിന്‌ രൂപയുടെ വരുമാനവും അനിശ്ചിതത്വത്തിലാവും. മതേതര രാഷ്‌ട്രീയ കക്ഷികളുടെ ഒരുമിച്ചുള്ള പോരാട്ടം മാത്രമാണ്‌ ഇതിനുള്ള പ്രതിവിധിയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കശാപ്പ് നിരോധിക്കാനുള്ള തീരുമാനം ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ അഭിപ്രായപ്പെട്ടു. നിയമനിർമാണത്തിന് അവകാശമുള്ള മേഖലയാണിത്. അവിടെയാണ് കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമം അടിച്ചേൽപ്പിക്കുന്നത്. അവകാശം സംരക്ഷിക്കാൻ മതേതര ശക്തികളുമായി സഹകരിച്ച് ഏതറ്റം വരെയും യൂത്ത് ലീഗ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.