ആർദ്രംപദ്ധതി ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ നവീകരിക്കുന്നു

ജില്ലആശുപത്രിയിൽ കാത്ത്ലാബ് തുടങ്ങും കൽപറ്റ: ജില്ലആശുപത്രിയിൽ കാത്ത്ലാബ്, ഐ.സി.യു മൾട്ടിപർപ്പസ് ബ്ലോക്ക്, കൂട്ടിരിപ്പുകാർക്ക് വിശ്രമമുറി എന്നിവ സ്ഥാപിക്കാൻനടപടി തുടങ്ങി. സംസ്ഥാന സർക്കാറി​െൻറ നവകേരളം മിഷൻ പദ്ധതികളുടെ ഭാഗമായുളള ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആരോഗ്യകേന്ദ്രങ്ങളെ ശകതിപ്പെടുത്തുന്നത്. കായകൽപ പദ്ധതിയുടെ ഭാഗമായി ജില്ലആശുപത്രിയിൽ രോഗിസൗഹൃദസേവനം ഉറപ്പുവരുത്തും. ഒ.പി. വിഭാഗം നവീകരിക്കാനുമുള്ള പ്രവൃത്തികളും നടന്നുവരുകയാണ്. അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് 75 ലക്ഷം രൂപ ചെലവുള്ള ഒ.പി ബ്ലോക്കി​െൻറ നിർമാണം പുരോഗമിക്കുകയാണ്. കോട്ടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് 20 ലക്ഷം ചെലവിൽ പുതിയ കെട്ടിടം, വെങ്ങപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിനുള്ള കെട്ടിടം, പൊഴുതന പ്രാഥമികാരോഗ്യകേന്ദ്രത്തിന് കോൺഫറൻസ് ഹാളും ചുറ്റുമതിലും, പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ടൈൽ പതിക്കൽ, ചുറ്റുമതിൽ നിർമാണം തുടങ്ങിയവ നടന്നുവരുകയാണ്. ബേഗൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു. ജില്ലയിൽ ലാബ് ടെക്നീഷ്യൻമാരുടെ 11 തസ്തികകളും അസിസ്റ്റൻറുമാരുടെ നാലു തസ്തികകളും പുതുതായി സൃഷ്ടിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വിവേക് കുമാർ അറിയിച്ചു. കൽപറ്റ ജനറൽആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി കൈനാട്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ആരോഗ്യമിഷൻ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ എക്സ്റേ, മോർച്ചറി, ബ്ലഡ്ബാങ്ക് എന്നിവയുടെ നിർമാണം പൂർത്തിയാക്കി. 47 ലക്ഷം രൂപ ചെലവിൽ കൽപറ്റ ജനറൽ ആശുപത്രിയിൽ ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ പ്രവൃത്തിയും പൂർത്തിയായിട്ടണ്ട്. മുണ്ടേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനായി 14.5 ലക്ഷം രൂപയും ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ 10 ലക്ഷം രൂപയും അനുവദിച്ചു. ജീവിതശൈലിരോഗ നിയന്ത്രണത്തിനായുള്ള ജീവനിപദ്ധതിക്ക് ഒമ്പതുലക്ഷം രൂപയും ദേശീയ ആരോഗ്യമിഷൻ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും നവീകരിക്കാനും സേവനം കൂടുതൽ മെച്ചപ്പെടുത്താനുമുള്ള നടപടികൾ ആർദ്രം പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. ഗ്രാമീണ ആരോഗ്യസംരക്ഷണനത്തിന് കൂടുതൽ ഈന്നൽ നൽകുന്ന പദ്ധതികൾ ജില്ലയുടെ ആരോഗ്യരംഗത്തിന് കൂടുതൽ പ്രതീക്ഷ നൽകും. കൂടോത്തുമ്മലിന് ഉത്സവമായി അക്ഷരവീടൊരുക്കം പനമരം: അക്ഷരവീടി​െൻറ ശിലാസ്ഥാപനം കണിയാമ്പറ്റ പഞ്ചായത്തിലെ കൂടോത്തുമ്മൽ ഗ്രാമത്തിന് ഉത്സവമായി. ഞായറാഴ്ച വൈകീട്ടുനടന്ന ചടങ്ങിൽ സംബന്ധിക്കാൻ നാടൊന്നാകെ ഗ്രാമക്കവലയിലെത്തി. കൂടോത്തുമ്മൽ കവലയിൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിലായിരുന്നു പരിപാടി. വീട് ലഭിച്ച ഗാനരചയിതാവ് അജികുമാറി​െൻറയും മകൾ അഭിനുവി​െൻറയും സാന്നിധ്യത്തിലാണ് എം.എൽ.എ സി.കെ. ശശീന്ദ്രൻ ശില അനാച്ഛാദനം നടത്തിയത്. 'മാധ്യമ'ത്തി​െൻറയും യു.എ.ഇ എക്സ്ചേഞ്ചിേൻറയും 'അമ്മ'യുെടയും പ്രതിനിധികളും ജനപ്രതിനിധികളും വേദിയെ സമ്പുഷ്ടമാക്കി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മാലിക് ഷഹബാസ്, സെക്രട്ടറി എം.പി. അബൂബക്കർ, കണിയാമ്പറ്റ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പി.എൻ. അനിൽകുമാർ, ദേവകുമാർ എന്നിവർ മുഖ്യാതിഥികളായി. ഉദ്ഘാടനപ്രസംഗത്തിനുശേഷം എല്ലാവർക്കും ലഭിച്ച 'മാധ്യമ'ത്തി​െൻറ 'അടപ്രഥമൻ' ആഘോഷങ്ങൾക്കൊപ്പമുള്ള ഇരട്ടിമധുരമായി. 'മാധ്യമ'ത്തി​െൻറ മുൻ ജില്ല ഓർഗനൈസറും പനമരത്തെ പൊതുപ്രവർത്തകനുമായ ടി. ഖാലിദ് അക്ഷരവീട് ശിലാസ്ഥാപനപരിപാടിക്ക് പ്രദേശത്തുള്ളവരെ ഏകോപിപ്പിക്കുന്നതിൽ മുൻനിരയിലായിരുന്നു MONWDL26 അക്ഷരവീട് ശിലാസ്ഥാപനചടങ്ങിലെ സദസ്സ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.