രതീഷ് വധം; പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

കൽപറ്റ: മേപ്പാടി കള്ളാടി മീനാക്ഷിക്കുന്ന് ബാലസുബ്രഹ്മണ്യ‍​െൻറ മകൻ രതീഷിനെ(24) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കള്ളാടി സ്വദേശി നാഗരത്നത്തെയാണ്(36) ജില്ല അഡീഷനൽ സെഷൻസ് കോടതി(രണ്ട്) ജഡ്ജി ഇ. അയൂബ്ഖാൻ പത്തനാപുരം ശിക്ഷിച്ചത്. പ്രതി പിഴ ഒടുക്കിയാൽ കൊല്ലപ്പെട്ട രതീഷ്കുമാറി​െൻറ മാതാപിതാക്കൾക്ക് 50,000 രൂപ വീതം നൽകണമെന്ന് കോടതി ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികം തടവ് അനുഭവിക്കണം. 2010 േമയ് 29ന് രാത്രി പത്തോടെ കള്ളാടിയിലാണ് കേസിന് ആസ്പദമായ സംഭവം. നാഗരത്നത്തി​െൻറ ജ്യേഷ്ഠ‍​െൻറ ആടുകൾ രതീഷ്കുമാറി​െൻറ കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുകയും തുടർന്ന് അവയെ കാണാതാകുകയും ചെയ്തിരുന്നു. ആടുകളെ രതീഷ്കുമാർ കൊെന്നന്ന സംശയത്തിൽ ഉണ്ടായ വിരോധമാണ് നാഗരത്നത്തെ കൊലപാതകത്തിനുേപ്രരിപ്പിച്ചത്. തലങ്ങുംവിലങ്ങും വെട്ടേറ്റ മൃതദേഹത്തിൽ 45 പരിക്കുകളാണ് ഉണ്ടായിരുന്നത്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ച കോടതി 29 തെളിവുകളും എട്ട് തൊണ്ടിമുതലുകളും പരിശോധിച്ചു. േപ്രാസിക്യൂഷനുവേണ്ടി അഡ്വ. വി തോമസ്, എ.യു. സുരേഷ്കുമാർ എന്നിവർ ഹാജരായി. കോടതിവിധിയെ സ്വാഗതം ചെയ്തു കൽപറ്റ: രതീഷ്കുമാർ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചതിനെ സി.പി.ഐ(എം.എൽ) ജില്ലകമ്മിറ്റി സ്വാഗതം ചെയ്തു. ജില്ലസെക്രട്ടറി സാം പി. മാത്യു, പി.എം. ജോർജ്, പി.ടി. േപ്രമാനന്ദ്, കെ. നസിറുദ്ദീൻ, പി.എം. വിജയകുമാർ, ടി.യു. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.