പി. ഹരീന്ദ്രനാഥിന് സ്നേഹാദരം വടകര: സർവിസിൽനിന്ന് വിരമിക്കുന്ന വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി. ഹരീന്ദ്രനാഥിനെ പൂർവവിദ്യാർഥികൾ ആദരിക്കുന്നു. ഈമാസം 25ന് വടകര ടൗൺഹാളിൽ സമാദരം എന്ന പേരിൽ നടക്കുന്ന പരിപാടി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 6.30ന് കെ.പി.എ.സിയുടെ 'െൻറപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു' എന്ന നാടകം അരങ്ങേറുമെന്ന് വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പ്രജീത് തത്തോത്ത്, കെ.വി. രാജേഷ്, ഇ.വി. ലിജീഷ്, പി.പി. രാജേഷ്, കെ.പി. മുഹമ്മദ് എന്നിവർ അറിയിച്ചു. ++++kzvtk03 പി. ഹരീന്ദ്രനാഥ് ++++ 'മേഘമൽഹാർ' വാർഷികാഘോഷം ഇന്ന് വടകര: ഹിന്ദുസ്ഥാനി സംഗീതത്തെയും ഗസലുകളെയും വടകരയിലെ സംഗീതാസ്വാദകർക്ക് പരിചയപ്പെടുത്തിയ 'മേഘമൽഹാർ' ഹിന്ദുസ്ഥാനി സംഗീത വിദ്യാലയത്തിെൻറ രണ്ടാം വാർഷികാഘോഷ പരിപാടി ചൊവ്വാഴ്ച വടകര ഐ.എം.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് താൻസെൻ സമാരോഹ് എന്ന പേരിൽ വടകരയിലെ സംഗീത വിദ്യാർഥികൾ പങ്കെടുക്കുന്ന ഹിന്ദുസ്ഥാനി സംഗീതാരാധന നടക്കും. 4.45ന് ഗസൽ സന്ധ്യയും, 6.15ന് നവരാഗമാലികയും നടക്കും. 7.30ന് ജുഗൽബന്ദിയും അരങ്ങേറുമെന്ന് വാർത്തസമ്മേളനത്തിൽ സി.എസ്. അനിൽദാസ്, കെ. ജ്യോതിചന്ദ്രൻ, വിനോദ് ആവട്ട്യത്ത്, രമേശൻ ഉൗരാളുങ്കൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.