കാറ്റിലും മഴയിലും വ്യാപക നാശം ബാലുശ്ശേരി: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. ബാലുശ്ശേരി പനങ്ങാട്, കിനാലൂർ, കാന്തലാട്, ഉണ്ണികുളം തുടങ്ങിയ വില്ലേജുകളിലെ പ്രദേശങ്ങളിലാണ് വ്യാപകമായി മരങ്ങൾ കടപുഴകിയത്. വൻമരങ്ങൾ മുതൽ ഇടവിളകൃഷികൾ വരെ ചുഴലിക്കാറ്റിൽ നിലംപൊത്തി. മരങ്ങൾ കടപുഴകിയതിെന തുടർന്ന് പലേടങ്ങളിലും വൈദ്യുതി ലൈനുകളും തൂണുകളും പൊട്ടിവീണു. രാത്രി ഏറെ വൈകിയാണ് മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായത്. പനങ്ങാട് പഞ്ചായത്തിൽ കണ്ണാടിപ്പൊയിൽ ഞേറക്കാട്ടിൽ പാത്തുമ്മ ഉമ്മയുടെ വീടിനു മുകളിലേക്കും പശുതൊഴുത്തിനു മുകളിലേക്കും തെങ്ങ് മുറിഞ്ഞു വീണ് വീട് ഭാഗികമായും തൊഴുത്ത് പൂർണമായും തകർന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഉണ്ണികുളം വില്ലേജിലെ രാജഗിരിയിൽ കരച്ചാലിൽ കാർത്യായനി അമ്മയുടെ വീടിനു മുകളിലേക്ക് പന മുറിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. അപകടം സംഭവിച്ച വീടുകളിലെ താമസക്കാരെല്ലാം മറ്റു ഭാഗങ്ങളിലായതിനാലാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. photo: balu1 പനങ്ങാട് കണ്ണാടിപ്പൊയിലിൽ പാത്തുമ്മ ഉമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.