kp9 പദ്​മനാഭന്‍ മാഷി​െൻറ കാട്ടില്‍ അധ്യാപക പരിശീലനം

പദ്മനാഭന്‍ മാഷി​െൻറ കാട്ടില്‍ അധ്യാപക പരിശീലനം എകരൂൽ: അധ്യാപക പരിശീലനത്തി​െൻറ ഭാഗമായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ജീവശാസ്ത്ര അധ്യാപകര്‍ ബാലുശ്ശേരി വാകയാട് പദ്മനാഭന്‍ മാഷി​െൻറ കാട്ടില്‍ ഒത്തുചേര്‍ന്നു. കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ ഭൂമിയിലാണ് വാകയാട് തിരുവോട് ഇ. പദ്മനാഭന്‍ നായരെന്ന ഈ റിട്ട. അധ്യാപകന്‍ കാട് വളര്‍ത്തുന്നത്. ഇരുള്‍, മരുത്, കൊന്ന, മുള, കുന്നി, മഹാഗണി, ഇലഞ്ഞി, ആൽ, ആനക്കൈത, ഏഴിലം പാല, കാഞ്ഞിരം, പന, കശുമാവ്, ഉപ്പൂത്തി തുടങ്ങിയ മരങ്ങളും കാശാവ്, നിരന്തവള്ളി, മുള്‍വള്ളി, വാറ്റുപുൽ, അരിപ്പൂചെടി എന്നിവയും ഇവിടെയുണ്ട്. ഒട്ടേറെ പക്ഷികളും ഇവിടെ കൂടൊരുക്കുന്നു. ചടങ്ങില്‍ പദ്മനാഭനെ ആദരിച്ചു. ജയന്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ പൊന്നാട അണിയിച്ചു. കെ. ശോഭന, ആർ.കെ. വാണിശ്രീ, കെ. നരേന്ദ്രൻ, ബിന്ദു എസ്. കൃഷ്ണ, കെ.കെ. സത്യൻ, കെ.എം. മണി, കെ.എം. ഷീമ, എം.ആർ. സ്മിത, പി. ബീന എന്നിവര്‍ സംസാരിച്ചു. പരിശീലകരായ കെ.പി. ബൈജു, കെ. ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.