ആമസോണിെൻറ നാട്ടിൽനിന്ന് കടലുണ്ടിയെ പഠിക്കാൻ ചാലിയം: ലോകത്തെ ജൈവവൈവിധ്യത്തിെൻറ കലവറയായ ആമസോൺ വനമേഖലയിൽനിന്ന് കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിനെക്കുറിച്ച് പഠിക്കാൻ ബ്രസീലിയൻ ദമ്പതികളെത്തി. ബ്രസീലിലെ ഫെഡറൽ യൂനിവേഴ്സിറ്റി ഓഫ് പാരാസെൻറർ ഫോർ ആമസോൺ ഹയർ സ്റ്റഡീസിൽനിന്നുള്ള ഡോ. ഷാജി തോമസ്, ഭാര്യയും പരിസ്ഥിതി ഗവേഷകയുമായ ഡോ. എലിസഞ്ചെലസോസ പിഞ്ഞയ്റോയുമാണ് കേരളത്തിലെ ഏക കമ്യൂണിറ്റി റിസർവിനെ ബ്രസീലിലേതുമായി താരതമ്യം ചെയ്ത് പഠിക്കാനെത്തിയത്. ജന്മംകൊണ്ട് പാലാക്കാരനാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെയായി ആമസോൺ വനമേഖലയിൽ ഗവേഷകനാണ് ഡോ. ഷാജി. ഇതേ താൽപര്യക്കാരിയായ ബ്രസീലുകാരിയെ വിവാഹം ചെയ്ത് അവിടത്തെ പൗരത്വം സ്വീകരിച്ചു. ബ്രസീലിലെ ഒട്ടേറെ കമ്യൂണിറ്റി റിസർവുകളെ കടലുണ്ടിയുമായി താരതമ്യം ചെയ്യുകയാണ് ഗവേഷണ വിഷയം. കേരള കാർഷിക സർവകലാശാല കോളജ് ഓഫ് ഫോറസ്ട്രിയുടെ സഹകരണത്തോടെയാണ് ഗവേഷണം. ഡോ. ടി. വിദ്യാസാഗറിെൻറ നേതൃത്വത്തിൽ തൃശൂരിൽ മൂന്നു മാസം താമസിച്ചാണ് പഠനം. എട്ടു വർഷം ആമസോൺ നദിയിൽ ബോട്ടിൽ താമസിച്ചായിരുന്നു കണ്ടൽക്കാടുകളെക്കുറിച്ച് ദമ്പതികൾ പഠിച്ചത്. കമ്യൂണിറ്റി റിസർവ് നാട്ടുകാർക്കും പ്രകൃതിക്കും അനിവാര്യമായ സംവിധാനമാണ്. ഇത് പ്രദേശവാസികൾക്ക് എതിരല്ല എന്ന സന്ദേശം എത്തിച്ചാൽ എതിർപ്പുകൾ ഇല്ലാതാകും. ബ്രസീലിൽ ഇത്തരം പരിസ്ഥിതി സംരക്ഷണങ്ങൾ നാട്ടുകാർ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. വെബ്സൈറ്റിൽനിന്ന് കടലുണ്ടിയെക്കുറിച്ചറിഞ്ഞാണ് വന്നത്. നാലോ അഞ്ചോ വർഷം കൂടുമ്പോൾ കേരളത്തിൽ ബന്ധുക്കളെ കാണാൻ വരാറുണ്ട്. കമ്യൂണിറ്റി റിസർവിലെ സസ്യ - ജൈവവൈവിധ്യം, നടത്തിപ്പുകമ്മിറ്റി, വനംവകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവയൊക്കെ പഠനവിഷയങ്ങളാണ്. പ്രത്യേക ചോദ്യാവലി നൽകി ഇരുരാജ്യങ്ങളിലെയും സംവിധാനങ്ങളെപ്പറ്റിയും പരിസ്ഥിതി, ജീവജാലങ്ങൾ, പരിസരത്തെ ജനജീവിതം എന്നിവയെക്കുറിച്ചൊക്കെ വിവരശേഖരണം നടത്തുന്നു. ഞായറാഴ്ച ചാലിയെത്തത്തിയ സംഘം കമ്യൂണിറ്റി റിസർവ് പ്രഥമ ചെയർമാൻ അനിൽ മാരാത്ത്, ഫോറസ്റ്റ് റേഞ്ചറായിരുന്ന ടി. ശിവദാസൻ, പൊതുപ്രവർത്തകൻ യാസിർ കൊട്ടലത്ത്, അജിത്ത് മാസ്റ്റർ എന്നിവരിൽനിന്ന് വിവരശേഖരണം നടത്തി. രണ്ടു മാസംകൂടി ദമ്പതികൾ ഇവിടെ പഠനം തുടരും. photo: brazil couple 1 brazil couple 2 കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പഠനം നടത്താനെത്തിയ ബ്രസീലിയൻ ദമ്പതികൾ മുൻ ചെയർമാൻ അനിൽ മാരാത്തിെൻറ വീട്ടിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.