വീടിന് നേരെ ബോംബെറിഞ്ഞു

വീടിനുനേരെ ബോംബെറിഞ്ഞു കക്കട്ടിൽ: പാതിരിപ്പറ്റ കാപ്പുംചാലിൽ ബി.ജെ.പി പ്രവർത്തക​െൻറ വീടിന് ബോംബെറിഞ്ഞു. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി വാതുക്കൽ പറമ്പത്ത് ജിതേഷ് എന്ന നന്ദ​െൻറ വീടിനുനേരെയാണ് ഞായറാഴ്ച അർധരാത്രി ബോംബെറിഞ്ഞത്. വീട്ടുവരാന്തയിലെ ചുവരിൽ തട്ടിയാണ് ബോംബ് പൊട്ടിയത്. ചുവരിലുള്ള ട്യൂബ് ലൈറ്റ് തകർന്നു. സ്ഫോടനത്തി​െൻറ ആഘാതത്തിൽ ബോധരഹിതയായ ജിതേഷി​െൻറ ഭാര്യ ബിജിയെ (25) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനത്തിനുശേഷം വീടിനുനേരെ കല്ലേറും നടന്നു. കല്ലേറിൽ വീടി​െൻറ ജനൽചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം പാതിരിപ്പറ്റ ചെറിയ കൈവേലിയിൽ ബി.ജെ.പി പൊതുയോഗം നടക്കുന്ന സ്ഥലത്തിനടുത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.