ജപ്പാൻ കുടിവെള്ളം: വരൾച്ചബാധിതപ്രദേശങ്ങളെ ഒഴിവാക്കിയെന്ന്​

ജപ്പാൻ കുടിവെള്ളം: വരൾച്ചബാധിതപ്രദേശങ്ങളെ ഒഴിവാക്കിയെന്ന് കോഴിക്കോട്: കുടിവെള്ളക്ഷാമം രൂക്ഷമാവുേമ്പാൾ ജില്ലയിൽ അർധവരൾച്ച ദുരന്തബാധിതപ്രദേശമായി കണക്കാക്കുന്ന ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ളം നിഷേധിക്കുന്നതായി ആക്ഷേപം. പദ്ധതി മാപ്പിൽ ഇൗ പ്രദേശങ്ങളില്ല എന്ന കാരണം പറഞ്ഞാണ് ജില്ലയിലെതന്നെ ഏറ്റവും വരൾച്ചബാധിതപ്രദേശങ്ങളിൽപെട്ട ബാലുശ്ശേരി പഞ്ചായത്തിലെ തുരുത്തിയാട്, കൂനഞ്ചേരി, കോക്കല്ലൂർ വാർഡുകൾക്ക് വെള്ളം നിഷേധിക്കുന്നത്. 2009ൽ 250ഒാളം കുടുംബങ്ങളിൽനിന്ന് പണം വാങ്ങിവെച്ചിട്ടും ഇപ്പോഴും പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമല്ല. 700 ഒാളം കുടുംബങ്ങൾ പദ്ധതിയിൽ ചേരാൻ കാത്തിരിക്കുകയുമാണ്. പ്രദേശത്തി​െൻറ ഒരു കി.മീ. അകലെ ജപ്പാൻ പദ്ധതി ടാങ്ക് സ്ഥിതിചെയ്യുേമ്പാഴാണ് ഇൗ അവസ്ഥ. ഇത് സംബന്ധിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പുരുഷൻ കടലുണ്ടി എം.എൽ.എ, വാട്ടർഅതോറിറ്റി അധികൃതർ എന്നിവരോട് പരാതിപ്പെട്ടിട്ടും നടപടിയില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാലാണ് പ്രദേശവാസികൾക്ക് കുടിവെള്ളം നിഷേധിക്കപ്പെടുന്നതെന്നും ഇതിനെതിരെ േമയ് 25ന് കോഴിക്കോട് വാട്ടർ അതോറിറ്റി ഒാഫിസ് ഉപരോധിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, വാർഡ് മെംബർമാരായ പെരിങ്ങിനി മാധവൻ, നദീഷ്കുമാർ, ഉപഭോക്തൃസംരക്ഷണസമിതി പ്രവർത്തകരായ ശ്രീനിവാസൻ, പറക്കോട്ട് രാഘവൻ, എം. രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു. innerbox നടപ്പാക്കുന്നത് പ്രാഥമികഘട്ടം ^വാട്ടർ അതോറിറ്റി കോഴിക്കോട്: ജപ്പാൻ കുടിവെള്ളപദ്ധതിയിലെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള വിതരണശൃംഖലയിലെ ആദ്യഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ നാരായണൻ പറഞ്ഞു. പദ്ധതി ഡിനൈസിങ്ങിൽ ബാലുശ്ശേരി പഞ്ചായത്തിലെ തുരുത്തിയാട്, കൂനഞ്ചേരി വാർഡും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, വിതരണശൃംഖലയിലെ ഒരേ വഴിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ പൈപ്പ് വലിക്കുന്നത്. വാട്ടർ അതോറിറ്റി ടെൻഡർ നൽകിയത് ഇൗ സ്ഥലങ്ങളിലേക്ക് മാത്രമാണ്. ശേഷിക്കുന്ന ഭാഗങ്ങളിൽ അടുത്ത ഘട്ടത്തിലോ വേറെ പദ്ധതിയിൽ ഉൾപ്പെടുത്തിയോ വെള്ളം എത്തിക്കും. ഒൗട്ട്സോഴ്സ് നൽകിയ ഏജൻസികൾക്ക് പറ്റിയ പിഴവ് കാരണമാണ് ചില കുടുംബങ്ങളിൽനിന്ന് പണം ഇൗടാക്കാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.