ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തണം

ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തണം കോഴിക്കോട്: ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 170ഓളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഫാമിലി ഹെൽത്ത് സ​െൻററായി ഉയർത്തിയതിനോടൊപ്പം ആവശ്യത്തിന് ഫാർമസിസ്റ്റുകളെ പദ്ധതിയിലുൾക്കൊള്ളിക്കാത്തത് അനുചിതമാണെന്ന് കേരള ഗവ. ഫാർമസിസ്റ്റ് അസോ. ജില്ല കൗൺസിൽ യോഗം ആരോപിച്ചു. പദ്ധതിക്കായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും അധിക തസ്തികകൾ സൃഷ്ടിച്ചതിനൊപ്പം ഫാർമസിസ്റ്റുകളുടെ അധിക തസ്തികകൾ സൃഷ്ടിച്ച് അവരെയും പദ്ധതിയിലുൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമാനന്ദൻ, കെ. രൂപേഷ്, എം.വി. മണികണ്ഠൻ, എൻ.പി. പ്രദീപൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. രാധാകൃഷ്ണൻ (പ്രസി), കെ. രൂപേ‍ഷ് (സെക്ര), പ്രബീഷ്കുമാർ (ട്രഷ). photo radhakrishnan സി. രാധാകൃഷ്ണൻ roopesh കെ. രൂപേഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.