kp11പൂർവ വിദ്യാർഥി സംഗമവും അനുസ്മരണ സദസും നടത്തി

പൂർവ വിദ്യാർഥി സംഗമം നന്തിബസാർ: നന്തിദാറുസ്സലാം ഓർഫനേജ് ആൻഡ് ബോർഡിങ് മദ്റസ പൂർവ വിദ്യാർഥി സംഗമവും പൂർവവിദ്യാർഥിയായിരുന്ന നിസാമുദ്ദീൻ പയ്യന്നൂരി​െൻറ അനുസ്മരണവും നടത്തി. സമസ്ത മുശാവറ അംഗവും സ്ഥാപന സെക്രട്ടറിയുമായ എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹനീഫ മുയിപ്പോത്ത് അനുസ്മരണ ഭാഷണം നടത്തി. അഫ്സൽ തിക്കോടി അധ്യക്ഷത വഹിച്ചു. അബ്ദുല്ല അടിവാരം സ്വാഗതവും സവാദ് ദേലംപാടി നന്ദിയും പറഞ്ഞു. ഗ്രീഷ്‌മോത്സവം നന്തിബസാർ: തിക്കോടി പഞ്ചായത്തിൽ ശുചിത്വ മിഷ​െൻറ ആഭിമുഖ്യത്തിൽ ഗ്രീഷ്‌മോത്സവം സംഘടിപ്പിച്ചു. പൊട്ടിയ ചെരിപ്പ്, കുട, ബാഗ് എന്നിവ അറ്റകുറ്റപ്പണി ചെയ്യുന്നതിന് കുട്ടികൾക്ക് അവസരമൊരുക്കി. പള്ളിക്കര സെൻട്രൽ എൽ.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വിജില മഹേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു കണ്ടംകുനി, പ്രസീത ആളങ്ങാരി, എം.കെ. വഹീദ, അംഗങ്ങളായ ടി. ഖാലിദ്, രമചെറുകുറ്റി, എം.കെ. പ്രേമൻ, ശശി ഭൂഷൺ, കെ.വി. ദാമോദരൻ, എം.കെ. ശ്രീനിവാസൻ, ഷീന, ഷീജ കൂടത്തിൽ, പി.കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു. ഭാസ്കരൻ തിക്കോടി ക്യാമ്പ്‌ ഡയറക്ടറായിരുന്നു. വേണു സ്വാഗതവും പ്രദീപൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.