ജില്ലയിൽ 59.40 കോടി രൂപ ചെലവഴിക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 3.63 കോടി കോഴിക്കോട്: മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ സർക്കാർ വിദ്യാലയങ്ങളുടെ സംരക്ഷണവും അക്കാദമിക് നിലവാരമുയർത്തലും ലക്ഷ്യമിട്ട് സർവശിക്ഷ അഭിയാനും (എസ്.എസ്.എ) ഒരുങ്ങുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ പ്രവർത്തനങ്ങൾക്കൊപ്പം എസ്.എസ്.എയും ജില്ലയിൽ അടുത്ത അധ്യയനവർഷം വിവിധ പദ്ധതികൾ നടപ്പാക്കും. 59.40 കോടി രൂപയാണ് എസ്.എസ്.എ വികസനപ്രവർത്തനങ്ങൾക്കടക്കം ജില്ലയിൽ നീക്കിവെച്ചത്. സ്കൂളുകളിലെ നിർമാണപ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണിക്കും 1.36 കോടി രൂപ ചെലവഴിക്കും. ഭിന്നശേഷിയുള്ള വിദ്യാർഥികളെ പ്രേത്യകം പരിഗണിക്കുന്നതാണ് അടുത്ത അധ്യയനവർഷത്തെ പദ്ധതികൾ. 3.63 കോടി ഇവരുടെ ക്ഷേമത്തിനായുണ്ട്. സാധാരണ മൂത്രപ്പുരകൾക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക മൂത്രപ്പുര ഒരുക്കും. പുസ്തക വിതരണത്തിന് 4.76 കോടിയും യൂനിഫോമുകൾക്ക് 2.78 കോടിയും നീക്കിവെച്ചു. യൂനിഫോം വിതരണം ഇതിനകം തുടങ്ങി. പാഠപുസ്തകങ്ങളും സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ കൈകളിലെത്തും. അധ്യാപക ഗ്രാൻറായി 66.83 ലക്ഷവും സ്കൂൾ ഗ്രാൻറായി 85.44 ലക്ഷവും അനുവദിച്ചിട്ടുണ്ട്. അധ്യാപകരുടെ ശമ്പളവകയിൽ 23.90 കോടി രൂപ ചെലവാക്കും. ബ്ലോക്ക് റിസോഴ്സ് സെൻററുകൾ വഴി 8.47 കോടിയും ക്ലസ്റ്റർ റിസോഴ്സ് സെൻററുകളിലൂടെ 6.75 കോടിയും അക്കാദമിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തും. പുതുതായി പുതിയ 10 ക്ലാസ്മുറി നിർമിക്കും. ഒാരോ ക്ലാസ്മുറിക്കും എട്ടര ലക്ഷം രൂപ ചെലവാകും. കമ്പ്യൂട്ടർ സഹായേത്താടെയുള്ള പഠനത്തിന് 50 ലക്ഷം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും കുട്ടികളുടെ കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ടും പട്ടിക ജാതി^വർഗ വിദ്യാർഥികളുടെ ക്ഷേമത്തിനും ന്യൂനപക്ഷ വിദ്യാർഥിക്ഷേമത്തിനും 12.50 ലക്ഷം വീതവും പഠന പോഷണ പരിപാടികൾക്ക് 1.15 കോടിയും നീക്കിവെച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള കരിക്കുലവുമായി ബന്ധപ്പെട്ട നാലു ദിവസം നീളുന്ന ക്ലസ്റ്റർ പരിശീലനം മുക്കം പ്രതീക്ഷ സ്പെഷൽ സ്കൂളിൽ തുടങ്ങി. സാധാരണ സ്കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തിലും എസ്.എസ്.എ ഇടപെടും. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഉഴപ്പുന്ന വിദ്യാർഥികൾക്കായി മുൻ വർഷങ്ങളിൽ നടപ്പാക്കിയ 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ് 'തുടങ്ങിയ പദ്ധതികൾ ഇൗ വർഷവും തുടരാനുമാണ് എസ്.എസ്.എ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.