-- കോഴിക്കോട്: മിഠായിതെരുവ് നവീകരണവുമായി ബന്ധപ്പെട്ട് ലൈസന്സിെൻറ പേരില്‍ കടകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. ഡി ആന്‍ഡ് ഒ ലൈസന്സിെൻറ പേരില്‍ കടകള്‍ പൂട്ടിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. മിഠായിതെരുവ് നവീകരണത്തോട് വ്യാപാരികൾ പൂർണമായി സഹകരിക്കും. ഡി ആന്‍ഡ് ഒ ലൈസന്‍സ് എടുക്കാത്തവര്‍ പൂട്ടണമെന്ന് പറയുന്നത് ശരിയല്ല. സൂക്ഷ്മതക്കുറവുകൊണ്ടാണ് മിഠായിതെരുവില്‍ തീപിടിത്തമുണ്ടാകുന്നതെങ്കില്‍ അതിനുള്ള നടപടികളാണ് വേണ്ടത്. മിഠായിതെരുവില്‍ കടകള്‍ പൂട്ടണമെന്നു കാണിച്ച് നോട്ടീസ് ലഭിച്ച വ്യാപാരികളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ടി. നസിറുദ്ദീൻ. സംസ്ഥാനത്തെ മികച്ച വ്യാപാരകേന്ദ്രമായ മിഠായിതെരുവിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ല കലക്ടര്‍ മിഠായിതെരുവ് നവീകരണത്തിെൻറ ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മേയറും കലക്ടറും തമ്മിലുള്ള ആശയവിനിമയത്തിെൻറ പ്രശ്നങ്ങളാണിത്. പ്രശ്നത്തിൽ ജില്ല കലക്ടറെയും മേയറെയും കാണാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം തീരുമാനിച്ചു. മിഠായിതെരുവിൽ കത്തിയ പത്തോളം കടകൾക്ക് നഷ്ട പരിഹാരം ലഭ്യമാക്കാതെയാണ് അധികൃതർ തിരക്കിട്ട് സൗന്ദര്യവത്കരണ നടപടികൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മിഠായിെതരുവിെൻറ പ്രാധാന്യം കുറക്കാൻ ആഗ്രഹിക്കുന്ന ചില വ്യക്തികളും ഉദ്യോഗസ്ഥരുമാണ് കടകൾക്ക് അന്യായമായ നോട്ടീസ് നൽകുന്നത്. 450ഒാളം കടകൾക്കാണ് ഇതിനകം നോട്ടീസ് ലഭിച്ചത്. ചില കടകളിൽ ജന്മിമാരുമായി വാടക തർക്കം നിലനിൽക്കുന്നതിനാലാണ് ചിലർക്ക് ഡി ആൻഡ് ഒ ലൈസൻസ് ലഭിക്കാതിരുന്നത്. ഇരുനൂറോളം വ്യാപാരികള്‍ പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറല്‍സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, സെക്രട്ടറി സേതുമാധവൻ, എ.വി. കബീര്‍, മന്‍സൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.