കോഴിക്കോട്: നടപ്പു സാമ്പത്തികവർഷത്തെ വാർഷികപദ്ധതിയിലുൾപ്പെട്ട സ്പിൽ ഓവർ പ്രവൃത്തികൾക്ക് തിങ്കളാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി. പ്രവൃത്തി തുടങ്ങിയ 83 പദ്ധതികൾ ഉൾപ്പെടെ 814 സ്പിൽ ഓവർ പദ്ധതികളാണ് കൗൺസിൽ യോഗം അംഗീകരിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ സ്പിൽ ഓവർ പദ്ധതികൾ അവതരിപ്പിച്ചു. രണ്ടു സാമ്പത്തികവർഷം കഴിഞ്ഞതും പൂർത്തിയാക്കാനാകാതെ പോയതുമായ പദ്ധതികൾ പട്ടികയിൽനിന്ന് ഒഴിവാക്കുകയോ പുതിയ പദ്ധതികളാക്കി മാറ്റുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കാലതാമസം കൂടാതെ പദ്ധതികൾ നടപ്പാക്കുന്നതിനാണ് സ്പിൽ ഓവർ പദ്ധതികൾക്ക് അടിയന്തരമായി അംഗീകാരം നൽകുന്നതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കെ.ടി. ബീരാൻകോയ, പി. കിഷൻചന്ദ്, പി.എം. സുരേഷ്ബാബു, നമ്പിടി നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.