സംസ്ഥാന വടംവലി; സുൽത്താൻ സെവൻസ് കോട്ടക്കൽ ജേതാക്കൾ കൊടിയത്തൂർ: മെയ്ക്കരുത്തിനൊപ്പം എതിരാളിയുടെ ഹൃദയതാളം പോലും തിരിച്ചറിയുന്ന ഏകാഗ്രത ജയപരാജയം നിശ്ചയിക്കുന്ന വടംവലി മത്സരം ആവേശമായി. ഡി.വൈ.എഫ്.ഐ പന്നിക്കോട് മേഖല കമ്മറ്റിയും വടംവലി അസോസിയേഷെൻറ സംഘടനയായ ഐ.ആർ.ഇ. അസോസിയേഷനും സംയുക്തമായി ഗോതമ്പ്റോഡ് ജി.കെ.എസിെൻറ സാങ്കേതികസഹായത്തോടെ പന്നിക്കോടാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. പ്രത്യേകം തയാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് ജില്ലകളിൽ നിന്നായി 30 ടീമുകൾ പങ്കെടുത്തു. മുഴുവൻ ടീമുകളും അണിനിരന്ന മാർച്ച്പാസ്റ്റോടെയായിരുന്നു തുടക്കം. മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച ടീമുകളിലൊന്നായ സുൽത്താൻ സെവൻസ് കോട്ടക്കൽ ജേതാക്കളായി. തൃശൂർ ജില്ലയിലെ തെക്കേപുറം ഫസ്റ്റ് ക്ലബ് രണ്ടാംസ്ഥാനവും ഉദയ ക്ലബ് ചുള്ളിക്കൽ മൂന്നാംസ്ഥാനവും കോട്ടയം ജില്ലയിലെ ന്യൂസ്റ്റാർ പൊൻകുന്നം നാലാംസ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. വി. വസീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, സ്വപ്ന വിശ്വനാഥ്, കെ.പി. ചന്ദ്രൻ, താജുന്നിസ, ഉമ ഉണ്ണിക്കൃഷ്ണൻ, ഇ. രമേശ്ബാബു, കെ. ഉണ്ണിക്കൃഷ്ണൻ, മജീദ് പുതുക്കുടി, ജോണി എടശ്ശേരി, സിറാജുദ്ദീൻ, ബാബു മൂലയിൽ, ഗിരീഷ് കാരക്കുറ്റി, ദീപു പ്രേംനാഥ്, അരുൺ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് എസ്.കെ. സജീഷ് സമ്മാനം വിതരണം ചെയ്തു Kdr3: പന്നിക്കോട് നടന്ന സംസ്ഥാന വടംവലി മത്സരത്തിൽ കാരാട്ട് റസാഖ് എം.എൽ.എ കളിക്കാെര പരിചയപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.