കനത്ത മഴയിൽ കരിങ്കൽഭിത്തി തകർന്നു ഒാമശ്ശേരി: കനത്ത മഴയിൽ ഒാമശ്ശേരി ചോലക്കൽ പുത്തൻവീട്ടിൽ അബ്ദുജബ്ബാറിെൻറ വീടിെൻറ തറയോട് സമാന്തരമായി കെട്ടിയ കരിങ്കൽഭിത്തി തകർന്നു. എട്ടു മീറ്റർ നീളത്തിൽ ഏഴടി ഉയർത്തി കെട്ടിയ ഭിത്തിയാണ് നിലംപതിച്ചത്. വീടിന് കോൺക്രീറ്റ് ഫില്ലർ ഉപയോഗിച്ചിരുന്നതിനാൽ വീട് നിലംപതിക്കാതെ രക്ഷപ്പെട്ടു. തറയോട് ചേർന്നുള്ള സേഫ്റ്റിടാങ്കിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭിത്തിനിർമാണം പൂർത്തീകരിച്ചിട്ട് ഒരു വർഷം ആയിേട്ടയുള്ളൂ. സേഫ്റ്റി ടാങ്കടക്കം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം കണക്കാക്കുന്നു. photo: oma1.jpg കനത്ത മഴയിൽ തകർന്ന അബ്ദുജബ്ബാറിെൻറ വീടിനോടു ചേർന്നുള്ള കരിങ്കൽഭിത്തി പന വീണ് വീടിെൻറ വശം തകർന്നു കുന്ദമംഗലം: കാറ്റിൽ പന വീണ് വീടിെൻറ ഒരു ഭാഗം തകർന്നു. മനത്താനത്തുതാഴം മാട്ടുമ്മൽ സഫിയയുടെ വീടിന് മുകളിലേക്കാണ് തിങ്കളാഴ്ച വൈകീട്ട് നാലിന് കാറ്റിൽ പന വീണത്. ഒാടിട്ട വീടിെൻറ ഒരു ഭാഗവും വാട്ടർടാങ്കുമാണ് തകർന്നത്. photo: kgm2.jpg പന വീണ് തകർന്ന മനത്താനത്തുതാഴം മാട്ടുമ്മൽ സഫിയയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.