കൊടിയത്തൂർ: പന്നിക്കോട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പന്നിക്കോട് പ്രീമിയർ ലീഗിൽ ഫീനിക്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് സോക്കർ സിറ്റി പരപ്പിലിനെയാണ് പരാജയപ്പെടുത്തിയത്. മൂന്ന് ആഴ്ച നീണ്ടുനിന്ന മത്സരത്തിൽ എട്ട് ടീമുകളിലായി പന്നിക്കോട് പ്രദേശത്തെ 80ഓളം ചെറുപ്പക്കാർ ബൂട്ടണിഞ്ഞു. ഐ.പി.എൽ മോഡലിൽ വിവിധ ടീം മാനേജർമാർ ലേലം വിളിച്ചാണ് കളിക്കാരെ സ്വന്തമാക്കിയത്. സമ്മാനദാന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മജീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. ഒന്നാം സ്ഥാനം നേടിയ ഫീനിക്സ് എഫ്.സിക്ക് സമ്മാനം മുക്കം ഫുട്ബാൾ അക്കാദമി കൺവീനർ പ്രിൻസ് മാമ്പറ്റ വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ സോക്കർ സിറ്റി പരപ്പിലിന് സമ്മാനം മിസ്റ്റർ ഇന്ത്യ റണ്ണറപ്പ് മുഹമ്മദ് റാഷിദ് നൽകി. പ്രസ്ഫോറം സെക്രട്ടറി ഫസൽ ബാബു, രമേശ് പണിക്കർ, ബാബു പൊലുകുന്നത്ത്, സുന്ദരൻ ചാത്തങ്ങോട്, ഇജാസ് പൊലുകുന്നത്ത്, സക്കീർ താന്നിക്കൽ തൊടി, സി.പി. വിഷ്ണുദത്തൻ എന്നിവർ സംബന്ധിച്ചു. Kdr 02: പന്നിക്കോട് പ്രീമിയർ ലീഗിൽ ജേതാക്കളായ ഫീനിക്സ് എഫ്.സിക്ക് മുക്കം ഫുട്ബാൾ അക്കാദമി കൺവീനർ പ്രിൻസ് മാമ്പറ്റ ട്രോഫി സമ്മാനിക്കുന്നു repeat അഖില കേരള സ്ലോ ബൈക്ക് മത്സരം: ജിംഷാദ് ഒന്നാമൻ കൊടിയത്തൂർ: ചെറുവാടി ചലഞ്ചേഴ്സ് ക്ലബും കിഡ്സ് വില്ലേജ് കളിമുറ്റവും സംയുക്തമായി സഘടിപ്പിച്ച അഖില കേരള സ്ലോ ബൈക്ക് മത്സരം നാടിെൻറ ആവേശമായി. 'കരുതി ഓടിക്കുക ജീവനെ കാക്കുക' എന്ന തലക്കെട്ടോടെ ട്രാഫിക് ബോധവത്കണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ജിംഷാദ് ഒന്നാം സ്ഥാനം നേടി. സി.വി. ഉസ്മാൻ, വാർഡ് മെംബർ കെ.വി. അബ്ദുറഹിമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വാർഡ് മെംബർ മാരായ ആമിന പാറക്കൽ, ടി.പി.സി മുഹമ്മദ്, അഷ്റഫ് കോളക്കടൻ, മമ്മത്കുട്ടി കുറുവാടങ്ങൽ, കെ.വി. അബ്ദു സലാം, രവി കുറുവാടങ്ങൽ, ശറഫലി, നസീർ, റഹിം കാണിച്ചടി, മെഹറൂഫ് എന്നിവർ പങ്കെടുത്തു. Kdr 1 ചെറുവാടി ചലഞ്ചേഴ്സ് ക്ലബും കിഡ്സ് കളിമുറ്റവും സംഘടിപ്പിച്ച സ്ലോ ബൈക്ക് മത്സര വിജയിക്കുള്ള ഉപഹാരം സി.വി. ഉസ്മാനും കെ.വി. അബ്ദുറഹിമാനും ചേർന്ന് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.