അധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ് കുന്ദമംഗലം: ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ലൈവ്സ്റ്റോക്ക് മാനേജ്മ​െൻറിലും ഡ​െൻറൽ ടെക്നോളജിയിലും വൊക്കേഷനൽ ടീച്ചറുടെയും അഗ്രികൾച്ചറിലും മാർക്കറ്റിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസിലും വൊക്കേഷനൽ ഇൻസ്ട്രക്ടറുടെയും ഫിസിക്സിൽ നോൺ വൊക്കേഷനൽ ടീച്ചറുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഇൗമാസം 25ന് 10.30ന് സ്കൂൾ ഒാഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം. 'മർഹമ' വിദ്യാഭ്യാസ സഹായ പദ്ധതി കുന്ദമംഗലം: വിദ്യാഭ്യാസ സഹായ പ്രോത്സാഹന രംഗത്ത് എട്ടു വർഷമായി പ്രവർത്തിക്കുന്ന പെരിങ്ങൊളത്തെ 'മർഹമ' പദ്ധതിയിൽ ഇൗ വർഷവും സഹായങ്ങൾ വിതരണം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മർഹമ കോഒാഡിനേറ്റർ മുനീബ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടി.എം. ആദിത്യ, കെ. ആതിര, അഞ്ജുശ്രീ, നജ്വ, ആഷിഷ് ദാസ്, പൂജ, നയന, അശ്വതി, അക്ഷയ എന്നിവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.വി. ജാഫർ, ഗോപാലൻ നായർ, പി.ടി.എ പ്രസിഡൻറ് സേതുമാധവൻ, പി. സൽമ എന്നിവർ സംസാരിച്ചു. സഹായ പഠനോപകരണങ്ങൾ മുസ്ലിഹ് പെരിങ്ങൊളം വിതരണം ചെയ്തു. മർഹമ സെക്രട്ടറി മുസമ്മിൽ സ്വാഗതവും യാസീൻ അശ്റഫ് നന്ദിയും പറഞ്ഞു. പടം: kgm 1 മർഹമ പെരിങ്ങൊളത്തി​െൻറ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് അവാർഡുകൾ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.