എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ്ദാനവും കരിയർ ഗൈഡൻസ് ക്ലാസും ഓമശ്ശേരി: രാജീവ് ഗാന്ധി ഫൗണ്ടേഷെൻറ കീഴിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. കദീജ മുഹമ്മദ് നിർവഹിച്ചു. ഓൾ ഇന്ത്യ ഗേറ്റ് 2017 പരീക്ഷയിൽ മൂന്നാംറാങ്ക് കരസ്ഥമാക്കിയ കശ്യപ് വി. കരുണിനുള്ള അവാർഡ് യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് പി.പി. നൗഷിർ വിതരണം ചെയ്തു. സ്പോർട്സ് അവാർഡ് വിതരണം ഡി.സി.സി സെക്രട്ടറി പി.പി. കുഞ്ഞായിൻ നിർവഹിച്ചു. ചെയർമാൻ ജാഫർ പാലായി അധ്യക്ഷത വഹിച്ചു. ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി. അയമദ്കുട്ടി മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഒ.എം. ശ്രീനിവാസൻ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനു, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാധാകൃഷ്ണൻ, അജിതകുമാരി, കെ. ബാലകൃഷ്ണൻ, ഹുസൈൻ, അജ്മൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഐ.പി. മൂസ മാസ്റ്റർ സ്വാഗതവും സി. ഷാഹുൽഹമീദ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രമുഖ കരിയർ െട്രയിനർ ടി.കെ. അബ്ദുനാസറുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ഫോട്ടോ അടിക്കുറിപ്പ് rajiv photo ഓമശ്ശേരി രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. കദീജ മുഹമ്മദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.