പഠനോപകരണ വിതരണം

താമരശ്ശേരി: പയോണ പുലരി സ്വയം സഹായസംഘത്തി​െൻറ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്കുള്ള കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൈസൽ പുലരി അധ്യക്ഷത വഹിച്ചു. പ്രദേശത്തെ സാമൂഹിക, സാംസ്കാരിക നേതാക്കളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സെപ്റ്റ് നോർത്ത് സോൺ ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യന്മാരായ ടീം അംഗങ്ങളെയും അനുമോദിച്ചു. പ്രദേശത്തി​െൻറ ചരിത്രവും പ്രദേശവാസികളുടെ കഥ, കവിത രചനകളും ഉൾക്കൊള്ളുന്ന പുലരി മാഗസി​െൻറ പ്രകാശനവും നടന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ, വാർഡ് മെംബർ ജയശ്രീ ഷാജി, കെ.ഇ. വർഗീസ്, പി.പി. മുഹമ്മദ്, സതീദേവി, വി.പി. അബൂബക്കർ ഹാജി, ഫിലിപ്പ് പാലാഴി, പി.കെ. ഹുസൈൻ ഹാജി, മുഹമ്മദ് ഇമ്പിച്ചി ഹാജി, കരിം പുതുപ്പാടി എന്നിവർ സംബന്ധിച്ചു. നിഷാദ് പുലരി സ്വാഗതം പറഞ്ഞു. -------------- ക്യാപ്ഷൻ:TSY Pulari Pdanopakaram vitharanam പയോണ പുലരി സ്വയംസഹായസംഘത്തി​െൻറ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണം കാരാട്ട് റസാഖ് എം.എൽ.എ വിതരണം ചെയ്യുന്നു --------- താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ താമരശ്ശേരി: 13ാം പഞ്ചവത്സര പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 24ന് രാവിലെ 11ന് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. അധ്യാപക ഒഴിവ് താമരശ്ശേരി: വെളിമണ്ണ ജി.എം.എൽ.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 25ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടത്തുന്നതാണെന്ന് െഹഡ്മാസ്റ്റർ അറിയിച്ചു. ------------------ശുചിത്വ പദ്ധതി ഉദ്ഘാടനം ചെയ്തു താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണും പരിസരവും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കേശവനുണ്ണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെസി ശ്രീനിവാസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജി എന്നിവർ നേതൃത്വം നൽകി. രാവിലെ 10ന് വ്യാപാരികൾ കടകളടച്ച് ശുചീകരണത്തിൽ പങ്കെടുത്തു. ------------------- ---------------- വിദ്യാർഥികളെ അനുമോദിക്കുന്നു താമരശ്ശേരി: ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. മാർക്ക് ലിസ്റ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും പുതിയ പാസ്പോർട്ട് സൈസ് ഫോേട്ടായും സഹിതം ഓഫിസിൽ നൽകണമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു. -------------- കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ താമരശ്ശേരി: കട്ടിപ്പാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ആർ. മനോജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വിജയകുമാർ, ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഹംസ ഹാജി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. ബിജു കണ്ണന്തറ, േപ്രംജി ജെയിംസ്, കെ.കെ.എം. ഹനീഫ, ബീന ജോർജ്, മുഹമ്മദ് ഷാഹിം ഹാജി, വത്സമ്മ അനിൽ, ജോളി കൈലാത്ത് എന്നിവർ സംസാരിച്ചു. ഇ.കെ. അഗസ്റ്റിൻ സ്വാഗതവും പി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.