പ്രതിഭകളെ ആദരിച്ചു

ചേന്ദമംഗലൂർ: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചൈതന്യ സാംസ്കാരിക വേദി അനുമോദിച്ചു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കെ.ടി.സി. റഹീം മാസ്റ്ററുടെ സ്മരണാർഥം എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസുകാർക്ക് ഏർപ്പെടുത്തിയ പുരസ്കാരം കെ.ടി. അബ്ദുസ്സമദ് വിതരണം ചെയ്തു. എൽ.എസ്.എസ് ജേതാക്കളെ വാർഡ് കൗൺസിലർ പി.പി. അനിൽ കുമാർ ആദരിച്ചു. മജ്ലിസ് പരീക്ഷയിലെ രണ്ടാം റാങ്ക് ജേതാവിന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ മെമേൻറാ കൈമാറി. സൗജന്യ പുസ്തക വിതരണം മുക്കം കോ- ഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ് വി.കെ. അബ്ദുൽ ജബ്ബാർ നിർവഹിച്ചു. മാലക്കള്ളനെ ധീരമായി നേരിട്ട കാക്കായ്, പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്തെ നിറസാന്നിധ്യം പി.കെ. അംജദ്റഹ്മാൻ എന്നിവർക്കുള്ള ഉപഹാരം വി. കുഞ്ഞൻ നൽകി. ചൈതന്യ വൈസ് പ്രസിഡൻറ് കെ. അബ്ദുസലീം അധ്യക്ഷത വഹിച്ചു. അൻവർ മുത്താപ്പുമ്മൽ സ്വാഗതം പറഞ്ഞു. കെ.പി. വേലായുധൻ, എ.എം. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. അരിമ്പ്ര ജസീൽ നന്ദി പറഞ്ഞു. പി.സി. പ്രജീഷ്, പി.സി. ശശീന്ദ്രൻ, കെ.ടി. സാജിദ്, എ.എം. മൻസൂർ, അനൂപ്, ഫാസിൽ, റമീസ്, ഷഹബാസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: cmr2 ചൈതന്യ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മാലക്കള്ളനെ ധീരമായി നേരിട്ട കാക്കായിയെ മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ പൊന്നാട അണിയിക്കുന്നു 'അഹ്ലൻ റമദാൻ' ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഒതയമംഗലം ജുമ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന 'അഹ്ലൻ റമദാൻ' പ്രഭാഷണ പരമ്പരക്ക് തുടക്കമായി. 'ഈമാനിക പാത' എന്ന വിഷയത്തിൽ സഈദ് എലങ്കമൽ പ്രഭാഷണം നിർവഹിച്ചു. ഇന്ന് ഖുർആൻ വഴികാട്ടുന്നു എന്ന വിഷയത്തിൽ ഇ.എം. അമീൻ പ്രഭാഷണം നടത്തും. നാളെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.