പരിസ്​ഥിതി പ്രവർത്തക കൂട്ടായ്​മ

കോഴിക്കോട്: നദികൾക്കും ജലസ്രോതസ്സുകൾക്കും പ്രാധാന്യം നൽകിയുള്ള ഭരണനയം രൂപപ്പെടണമെന്ന് മലബാറിലെ യുടെ യോഗം ആവശ്യപ്പെട്ടു. ശുദ്ധജലലഭ്യത കുറഞ്ഞ് ജലജന്യരോഗങ്ങൾ വർധിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകരും ജൈവകർഷകരുമായ ജനസമൂഹത്തെ ഏകീകരിച്ച് സാമൂഹികമാറ്റത്തിന് പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു. ഭാവിപ്രവർത്തനങ്ങൾക്ക് ജോൺ പെരുവന്താനം ചെയർമാനും ടി.വി. രാജൻ കൺവീനറും എ.എസ്. ജോസ് ട്രഷററുമായ കമ്മിറ്റിക്ക് രൂപം നൽകി. നയരേഖ തയാറാക്കാൻ ഡോ. കെ. ശ്രീകുമാർ കൺവീനറും വിജയരാഘവൻ ചേലിയ, പി. രമേശ്ബാബു, ടി. മുഹമ്മദ് ബഷീർ, സുമ പള്ളിപ്രം, ടി.കെ. ഉഷാറാണി എന്നിവർ അംഗങ്ങളായും ഉപസമിതിയെ തെരഞ്ഞെടുത്തു. ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. ജോൺ പെരുവന്താനം, തായാട്ട് ബാലൻ, പി. വാസു, പി.എ. പൗരൻ, വി. കൃഷ്ണദാസ്, പി. രാധാകൃഷ്ണൻ, സത്യനാരായണ മൂർത്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.