തൊഴിലുറപ്പ്​ കൂലി കുടിശ്ശികക്കുവേണ്ടി ​െഎ.എൻ.ടി.യു.സി കലക്​ടറേറ്റ്​ പടിക്കൽ ധർണ നടത്തി

കോഴിക്കോട്: സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണം ചെയ്യുന്നതിന് കേന്ദ്ര^സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി കൈക്കൊള്ളണമെന്നും നടപ്പു സാമ്പത്തിക വർഷം തൊഴിൽ ദിനങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകൾക്കു മുന്നിലും തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന ധർണയുടെ ഭാഗമായി കോഴിക്കോട് ജില്ല ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസി​െൻറ (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ കോഴിക്കോട് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് എം. രാജൻ ഉദ്ഘാനം ചെയ്തു. ടി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എം.പി. പദ്മനാഭൻ, പി.എം. അബ്ദുറഹിമാൻ, പുത്തൂർ മോഹനൻ, എം.ടി. സേതുമാധവൻ, കെ. പുരുഷോത്തമൻ, എൻ.പി. വിജയൻ, പി.കെ. ബാബു, ടി. ബൈജു, ജോയ് പ്രസാദ് പുളിക്കൽ, ടി.എം. സുലോചന, കെ.എം. ബിന്ദു, സുജിത്ത് ഉണ്ണികുളം, നിഷാബ് മുല്ലോളി, വി.സി. സേതുമാധവൻ, എ.പി. സുമ ഗോപാലൻ, വി. രജിത, ജെ.സി. സന്തോഷ്, ഗൗരിശങ്കർ, എം.പി. രാമകൃഷ്ണൻ, എം. ശ്രീധരൻ, സി.കെ. ശശി, വി.പി. ബബിഷ്, കെ.പി. കരുണൻ, ടി.എം. സുരേന്ദ്രൻ, എ. വത്സല, അജിത് പ്രസാദ്, കെ.വി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. photo: ct3.jpg തൊഴിലുറപ്പ് കൂലി കുടിശ്ശികക്കുവേണ്ടി കോഴിക്കോട് ജില്ല ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസി​െൻറ (െഎ.എൻ.ടി.യു.സി) നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ മാർച്ചും ധർണയും ജില്ല പ്രസിഡൻറ് എം. രാജൻ ഉദ്ഘാടനം ചെയ്യുന്നു ജൈവ വൈവിധ്യ ദിനം ആചരിച്ചു കോഴിക്കോട്: കേരള നദീസംരക്ഷണ സമിതി കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിൽ സംഘടിപ്പിച്ച ലോക ജൈവ വൈവിധ്യദിനാചരണ പരിപാടി സ്വാതന്ത്ര്യ സമര സേനാനി പി. വാസു ഉദ്ഘാനം െചയ്തു. പി.ടി.എ പ്രസിഡൻറ് എം. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ജോയ് വർഗീസ്, സതീഷ് ബാബു കൊല്ലമ്പലത്ത്, പി. രമേശ് ബാബു എന്നിവർ സംസാരിച്ചു. photo: ct2.jpg കേരള നദീസംരക്ഷണ സമിതി കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിൽ നടത്തിയ ജൈവ വൈവിധ്യ ദിനാചരണം പി. വാസു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.