കുടുംബസംഗമവും അവാർഡ് ദാനവും

കുറ്റിക്കാട്ടൂർ: പുവ്വാട്ടുപറമ്പ് തിരുപറമ്പത്ത് സ്വയംസഹായ സംഘം കുടുംബസംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പി.ടി.എ. റഹീം എം.എ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരൻ ചെറിയക്കനെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണവും എം.എൽ.എ നിർവഹിച്ചു. പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസും വിദ്യാഭ്യാസ അവാർഡുകൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുന്നുമ്മ ജുമൈലയും വിതരണം ചെയ്തു. അയൽസഭ പ്രസിഡൻറ് വി.കെ. മാമു, നസീബാറായ്, സംഘം സെക്രട്ടറി പി.എം. മുഹമ്മദ് റാഫി, സി.എ. ഗിരീഷ് നാഥ്, പി. രാജേഷ് എന്നിവർ സംസാരിച്ചു. ചിത്രം.......kuktr1 പുവ്വാട്ടുപറമ്പ് തിരുപറമ്പത്ത് സ്വയംസഹായ സംഘം കുടുംബസംഗമം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു സി.എച്ച് അക്കാദമിക്ക് തുടക്കമായി കുറ്റിക്കാട്ടൂർ: വിദ്യാർഥികളുടെ പഠനനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ പുവാട്ടുപറമ്പ് ശിഹാബ് തങ്ങൾ സ​െൻറർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ സി.എച്ച് അക്കാദമിക്ക് തുടക്കമായി. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. സ​െൻറർ പ്രസിഡൻറ് കെ. അബ്്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.സി. സൈനുദ്ദീൻ, പി.കെ. ഷറഫുദ്ദീൻ, വി.കെ. മാമു, ബി.കെ. മുസമ്മിൽ, കുന്നുമ്മൽ ജുമൈല, കുന്നുമ്മൽ സുലൈഖ, ടി.പി. ആബിദ്, എം.പി. ദിഷാദ്, ഇ.പി. ജവാദ്, പ്രിൻസിപ്പൽ റോസി ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.