ചേളന്നൂർ: യുവകലാസാഹിതി എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചേളന്നൂർ ബാലവേദി ചങ്ങാതിക്കൂട്ടം, ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. യുവകലാസാഹിതി രക്ഷാധികാരി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ടി. ഹസ്സൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.എം. ഷാനി യുവകലാസാഹിതി ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, ഷിബു മുത്താട്ട്, ചേളന്നൂർ പ്രേമൻ, എം.ടി. ബിജു, എ.എം. ബാബു എന്നിവർ സംസാരിച്ചു. നാടകക്കളരിക്ക് ഷിബു മുത്താട്ട് നേതൃത്വം നൽകി. കളിയും കാര്യവും എന്ന വിഷയത്തിൽ ശശികുമാർ ചേളന്നൂരും കരവിരുതിലെ വിസ്മയം എന്ന വിഷയത്തിൽ ദേവദാസ് മടവൂരും ക്ലാസെടുത്തു. തുടർന്ന് ചേളന്നൂർ ഗോത്രകലാഗ്രാമത്തിെൻറ കലാകാരന്മാർ ആട്ടവും പാട്ടും അവതരിപ്പിച്ചു. ഫോട്ടോ: kkodi1 യുവകലാസാഹിതി എലത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ക്യാമ്പ് ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ കാർഷിക മേഖലക്കും സേവനമേഖലക്കും മുൻഗണന ചേളന്നൂർ: തരിശുഭൂമി കണ്ടെത്താൻ സർവേ, മണ്ണ് പരിശോധന, നീർത്തടാധിഷ്ഠിത പദ്ധതികൾ -തരിശുരഹിത ജൈവകാർഷിക ഗ്രാമം (ഹരിത കേദാരം), തലക്കുളത്തൂർ പഞ്ചായത്തിലെ പരപ്പാറയിൽ പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ്, വയോജനങ്ങൾക്ക് ജെറിയാട്രിക് മൊബൈൽ യൂനിറ്റ്, കുടിവെള്ള പദ്ധതികൾ, കിണർ റീ ചാർജ്ജിങ് തുടങ്ങിയ വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം നടപ്പാക്കുന്നത്. ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പ്രകാശൻമാസ്റ്റർ, ടി. വത്സല, എം. രാജേന്ദ്രൻ, കുണ്ടൂർ ബിജു, കെ. ജമീല, അഡ്വ. പി.കെ. വബിത എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീന സുരേഷ് കരട് വികസന രേഖയും പദ്ധതി രേഖയും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു. പടം kkodi2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.