വിവാഹ വേളകൾക്കായി സിൽക്കിയിൽ ഫാഷൻ ഉത്സവ്​

വിവാഹ വേളകൾക്കായി സിൽക്കിയിൽ ഫാഷൻ ഉത്സവ് കോഴിക്കോട്: വിവാഹ ആഘോഷങ്ങളെ സുന്ദരമാക്കാൻ സിൽക്കി വെഡിങ്സിൽ ഫാഷൻ വസ്ത്രമേള ആരംഭിച്ചു. മേള ആഗസ്റ്റ് 30 വരെ തുടരും. നൂതനമായ നിറങ്ങളും ഡിസൈനുകളും പ്രത്യേകം തയാറാക്കിയ സൽവാറുകളും ഡിസൈനർ സാരികളും ഷോറൂമിൽ എത്തിക്കഴിഞ്ഞു. 1500 രൂപ മുതൽ 25,000 രൂപവരെയുള്ള വസ്ത്രശേഖരത്തിൽ ഇൗദ് സ്പെഷൽ എ.ആർ.െസഡ് സൽവാറുകളും ലഭ്യമാണ്. ഞായറാഴ്ചകളിലും ഷോറൂം തുറക്കും. അഡ്രസി​െൻറ നാലു ഷോറൂമുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും മലപ്പുറം: പുരുഷ വസ്ത്രലോകത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെൻസ് അപ്പാരൽസി​െൻറ പുതിയ നാലു ഷോറൂമുകളുടെ ഉദ്ഘാടനം ഇന്ന് ബോളിവുഡ് താരം ഇംറാന്‍ ഹാഷ്മി നിര്‍വഹിക്കും. രാവിലെ 10 മണിക്ക് പേരാമ്പ്രയിലും ഉച്ചക്ക് രണ്ടു മണിക്ക് എടക്കരയിലും വൈകീട്ട് നാലിന് പെരിന്തല്‍മണ്ണയിലും 5.30ന് പട്ടാമ്പിയിലുമാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുക. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രസ് ഈ വര്‍ഷം അവസാനത്തോടെ 20 ഷോറൂമുകള്‍ കൂടി തുറക്കും. മാറുന്ന കാലത്തെ വസ്ത്രസങ്കൽപങ്ങള്‍ക്കനുസരിച്ച് മികച്ച രീതിയിലും ഗുണനിലവാരത്തിലും വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് അഡ്രസി​െൻറ ലക്ഷ്യമെന്ന് അഡ്രസ് അപ്പാരൽസ് ഗ്രൂപ് ചെയർമാനും എം.ഡിയുമായ ഷംസുദ്ദീൻ നെല്ലറ പറഞ്ഞു. 2020 ആകുന്നതോടെ ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍ അഡ്രസി​െൻറ 100 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.