അപേക്ഷ ഫോറം ഇന്നു മുതൽ വിതരണം ചെയ്യും കടലുണ്ടി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണ ശൃംഖല പൂർണമായും സജ്ജമായ കോട്ടക്കടവ് പമ്പ്ഹൗസിൽനിന്ന് ജലവിതരണം നടത്തുന്ന ഭാഗങ്ങളിൽ കണക്ഷൻ നൽകുന്നതിനുള്ള താൽക്കാലിക അപേക്ഷ ഫോറം ശനിയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ബേപ്പൂർ നിയോജക മണ്ഡലത്തിലെ ജപ്പാൻ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന്ന് വി.കെ.സി. മമ്മദ് കോയ എം.എൽ.എ വിളിച്ചുചേർത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വാട്ടർ അതോറിറ്റിയുടെ മണ്ണൂർ പഴയ ബാങ്കിനടുത്തുള്ള ഓഫിസിൽ രാവിലെ 11 മുതൽ ഫോറം വിതരണം ചെയ്യും. പ്രവൃത്തി പൂർത്തീകരിച്ച കോട്ടക്കടവ് റോഡ്, പ്രബോധിനി, മണ്ണൂർ റെയിൽ, അടിവാരം, ഇടച്ചിറ, മാട്ടുമ്മൽ തോട്, കാരകളി പറമ്പ്, പഴയ ബാങ്ക് റോഡ് എന്നിവിടങ്ങളിലേക്കുള്ള പ്രാഥമിക അപേക്ഷ ഫോറങ്ങൾ 25ന് വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.