മൂലങ്കാവ് സംഘര്‍ഷം; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവില്‍ വ്യാഴാഴ്ച വൈകീട്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സി.പി.എം മൂലങ്കാവ് ലോക്കല്‍ സെക്രട്ടറി സി.കെ. ശ്രീജനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ബത്തേരി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബിജു ആൻറണി പറഞ്ഞു. നിലമ്പൂർ^-നഞ്ചന്‍കോട് റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫും എൻ.ഡി.എയും വ്യാഴാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ മൂലങ്കാവ് ടൗണില്‍ സ്‌കൂട്ടറിലെത്തിയ സി.പി.എം നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രദേശത്ത് രണ്ട് തവണ സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂലങ്കാവില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ, കെ.കെ. അബ്രഹാം, എൻ.എം. വിജയന്‍, ഉമ്മര്‍ കുണ്ടാട്ടിൽ, ജഷീര്‍ പള്ളിവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം പ്രവര്‍ത്തകര്‍ മൂലങ്കാവ് ടൗണില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബേബി വര്‍ഗീസ്, വി.വി. മൊയ്തു, പി.ആർ. ജയപ്രകാശ്, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം മെയില്‍ FRIWDL13 ബത്തേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം ആനകളുടെ കണക്കെടുപ്പ് സമാപിച്ചു സുല്‍ത്താന്‍ ബത്തേരി: കാട്ടാനകളുടെ കണക്കെടുപ്പ് വെള്ളിയാഴ്ച വൈകീട്ട് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി രാജ്യത്താകമാനം നടത്തിയ കണക്കെടുപ്പാണ് സമാപിച്ചത്. സംസ്ഥാനത്തെ കണക്കെടുപ്പി​െൻറ മേല്‍നോട്ടം പെരിയാര്‍ ടൈഗര്‍ റിസര്‍വിനാണ്. ശേഖരിച്ച വിവരങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെത്തിച്ചാണ് അപഗ്രഥനം നടത്തുന്നത്. ഡങ് കൗണ്ട്, ബ്ലോക്ക് കൗണ്ട്, വാട്ടര്‍ ഹോള്‍ കൗണ്ട് എന്നിങ്ങനെ മൂന്നു രീതിയിലാണ് കണക്കെടുപ്പ് നടത്തിയത്. ഇവ മൂന്നുംകൂടി ചേര്‍ത്ത് പഠനം നടത്തിയാലേ ആനകളുടെ കണക്ക് കണ്ടെത്താനാകൂ. ഇതിന് ഒരു മാസത്തോളം സമയം ആവശ്യമാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറി​െൻറ നേതൃത്വത്തില്‍ 68 വനപാലകരാണ് കണക്കെടുപ്പ് നടത്തിയത്. കണക്കെടുപ്പുകള്‍ നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ പ്രോജക്ട് എലിഫൻറ് ഡയറക്ടര്‍ ആര്‍.ആര്‍. ശ്രീവാസ്തവ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ജോയൻറ് ഡയറക്ടര്‍ റോയി പി. തോമസ് എന്നിവര്‍ ബുധനാഴ്ച വയനാട് വന്യജീവി സങ്കേതം സന്ദര്‍ശിച്ചു. ഓരോ ഡിവിഷനിലും അതത് ഡി.എഫ്.ഒമാര്‍ക്കാണ് കണക്കെടുപ്പി​െൻറ മേല്‍നോട്ടം. കാടുകളെ വിവിധ ബ്ലോക്കുകളാക്കി തിരിച്ച്, ഓരോ ബ്ലോക്കിലും മൂന്നുപേരടങ്ങിയ സംഘമാണ് കണക്കെടുപ്പ് നടത്തിയത്. കാപ്ഷൻ FRIWDL15 ആനകളുടെ കണക്കെടുപ്പിനിടെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ആനക്കൂട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.